
സെന്റ് ലൂസിയ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാന്‍ പറ്റാത്ത വിന്‍ഡീസിന് അഫ്ഗാനിസ്ഥാൻ വക തലയ്ക്കടി. പരമ്പരയിലെ ആദ്യ ഏകദിനത്തിൽ 63 റൺസിനാണ് അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു വിട്ടത്. സ്കോർ അഫ്ഗാനിസ്ഥാൻ 50 ഓവറിൽ ആറ് വിക്കറ്റിന് 212. വെസ്റ്റ് ഇൻഡീസ് 44.4 ഓവറിൽ 149 റൺസിന് ഓളൗട്ട്.
ഐ പി എല്‍ വണ്ടർ ബോയ് റഷീദ് ഖാനാണ് ഏഴ് വിക്കറ്റുമായി വെസ്റ്റ് ഇൻഡീസിന്റെ അന്തകനായത്. 8.4 ഓവറിൽ വെറും 18 റൺസ് വഴങ്ങിയാണ് റഷീദ് ഖാൻ വെസ്റ്റ് ഇൻസിന്‌റെ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയത്. റഷീദ് ഖാൻ തന്നെയാണ് മാൻ ഓഫ് ദ മാച്ച്. ഏകദിനത്തിലെ മികച്ച 4 മത്തെ ബോളിംഗ് പ്രകടനമാണ് റഷീദ് പുറത്തെടുത്തത്. ഐപിഎല്ലില്‍ സണ്‍റൈസ് ഹൈദരബാദ് താരമാണ് 18 വയസ് മാത്രമാണ് റഷീദിന്.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് റഷീദ് ഖാൻറെ മാരക ബൗളിംഗിന് മുന്നിൽ ഓളൗട്ടായിപ്പോയി. 35 റൺസെടുത്ത ജേസൺ മുഹമ്മദാണ് അവരുടെ ടോപ് സ്കോറർ.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റിനാണ് 212 റൺസെടുത്തത്. 81 റൺസെടുത്ത ജാവേദ് അഹ്മദിയാണ് അവരുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ ഗുൽബദീൻ നായിക് 28 പന്തിൽ 41 റൺസടിച്ചു. പരമ്പരയിൽ ഇനി രണ്ട് കളികൾ കൂടി ബാക്കിയുണ്ട്. ഏകദിന പരമ്പരയ്ക്ക് മുമ്പ് നടന്ന ട്വന്റി 20 പരമ്പര വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!