ഐസിസി റാങ്കിംഗ്: നഷ്ടായ സ്ഥാനം തിരിച്ചുപിടിച്ച് അശ്വിന്‍

By Web DeskFirst Published Aug 1, 2017, 3:18 PM IST
Highlights

ദുബായ്: ഐസിസി ബൗളര്‍മാരുടെ റാങ്കിംഗില്‍ പോയവാരം രണ്ടാം സ്ഥാനത്ത് നിന്ന് താഴെയിറങ്ങിയ അശ്വിന്‍ പുതിയ റാങ്കിംഗില്‍ വീണ്ടും രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ നാലു വിക്കറ്റ് പ്രകടനമാണ് മൂന്നാം സ്ഥാനത്തു നിന്ന് അശ്വിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. അശ്വിന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നതോടെ ലങ്കയുടെ രങ്കണ ഹെറാത്ത് മൂന്നാം സ്ഥാനത്തേക്കിറങ്ങി. രവീന്ദ്ര ജഡേജ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍  ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാം സ്ഥാനത്തുമുണ്ട്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് ഒന്നാം സ്ഥാനത്ത്. രവീന്ദ്ര ജഡേജ രണ്ടാമതും അശ്വിന്‍ മൂന്നാമതുമാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയാണ് ഓള്‍ റൗണ്ടര്‍മാരില്‍ നാലാമത്.

click me!