ഇംഗ്ലണ്ടിലെ തോല്‍വി; വിമര്‍ശകര്‍ക്ക് മറുപടിയുമായി രവി ശാസ്ത്രി

Published : Sep 14, 2018, 08:22 PM ISTUpdated : Sep 19, 2018, 09:26 AM IST
ഇംഗ്ലണ്ടിലെ തോല്‍വി; വിമര്‍ശകര്‍ക്ക് മറുപടിയുമായി രവി ശാസ്ത്രി

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. ടീമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും ഇംഗ്ലണ്ട് പരമ്പരയില്‍ പോസറ്റീവായ നിരവധി കാര്യങ്ങളുണ്ടായെന്നും ശാസ്ത്രി പറഞ്ഞു. ഞാന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഈ ടീം എങ്ങോട്ടാണ് പോവുന്നത് എന്നതിനെക്കുറിച്ചും. ശരിയായ ദിശയില്‍ തന്നെയാണ് ടീം മുന്നോട്ടുപോവുന്നത്. തനിക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.  

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. ടീമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും ഇംഗ്ലണ്ട് പരമ്പരയില്‍ പോസറ്റീവായ നിരവധി കാര്യങ്ങളുണ്ടായെന്നും ശാസ്ത്രി പറഞ്ഞു. ഞാന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഈ ടീം എങ്ങോട്ടാണ് പോവുന്നത് എന്നതിനെക്കുറിച്ചും. ശരിയായ ദിശയില്‍ തന്നെയാണ് ടീം മുന്നോട്ടുപോവുന്നത്. തനിക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

വിമര്‍ശിക്കുന്നവര്‍ക്ക് അവരുടെ അഭിപ്രായം പറയാം. എന്നാല്‍ ഞങ്ങളുടെ ജോലി എന്താണെന്ന് ഞങ്ങള്‍ക്കറിയാം. അത് ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയുമാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ വിമര്‍ശകര്‍ പറയുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു. നവംബറില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പരക്ക് മുമ്പ് കൂടുതല്‍ സന്നാഹ മത്സരങ്ങള്‍ വെക്കണമെന്നും ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെയിലെ വിദേശത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ ടീമാണിതെന്നും ഈ ടീം നേടിയ നേട്ടങ്ങള്‍ക്ക് അടുത്തൊന്നും മറ്റൊരു ഇന്ത്യന്‍ ടീമും എത്തിയിട്ടില്ലെന്നും ശാസ്ത്രി നേരത്തെ പറഞ്ഞിരുന്നു. ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ മുന്‍ നായകന്‍ സുനില്‍ ഗവാസ്കറും സൗരവ് ഗാംഗുലിയും അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 4-1നും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ 2-1നും ഇന്ത്യ തോറ്റിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു; താരം ഇന്ത്യന്‍ ക്യാംപ് വിട്ടു
കൂറ്റൻ ജയം നേടിയിട്ടും ഇന്ത്യ വിൻഡീസിന് പിന്നിൽ തന്നെ; ദുബെയുടെ 2 ഓവറുകള്‍ പാരയായി, ഇനി വിധി നിർണ്ണയിക്കുക കൊൽക്കത്ത