ഐപിഎല്‍: ചെന്നൈ കൈവിട്ടതില്‍ നിരാശന്‍: രവിചന്ദ്ര അശ്വിന്‍

Published : Feb 06, 2018, 10:34 PM ISTUpdated : Oct 05, 2018, 03:47 AM IST
ഐപിഎല്‍: ചെന്നൈ കൈവിട്ടതില്‍ നിരാശന്‍: രവിചന്ദ്ര അശ്വിന്‍

Synopsis

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഐക്കണ്‍ താരങ്ങളിലൊരാളിയിരുന്നു സ്‌പിന്നര്‍ ആര്‍ അശ്വിന്‍. എന്നാല്‍ ആരാധരെ അമ്പരിപ്പിച്ച് അശ്വിനെ നിലനിര്‍ത്താതിരുന്ന ചെന്നൈ ലേലത്തിലും താരത്തെ ഇക്കുറി കൈവിട്ടു. അശ്വിനെ എന്ത് വിലകൊടുത്തും ചെന്നൈയിലെത്തിക്കുമെന്ന് നായകന്‍ എംഎസ് ധോണി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം 7.6 കോടി നല്‍കി പഞ്ചാബ് സൂപ്പര്‍ കിംഗ്സാണ് ഇത്തവണ ഇന്ത്യന്‍ സ്‌പിന്നറെ സ്വന്തമാക്കിയത്.

പ്രിയ ടീമായ ചെന്നൈയില്‍ വീണ്ടും കളിക്കാമെന്ന പ്രതീക്ഷകള്‍ക്ക് അസ്തമിച്ചതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് കൈവിട്ടതില്‍ താന്‍ നിരാശനാണ്. ചെപ്പോക്കില്‍ എനിക്ക് എന്‍റേതായ സ്‌പേസ് ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. പത്ത് വര്‍ഷത്തോളം ചെന്നൈയ്ക്കായി അവിടെ കളിച്ച താരമാണ് താന്‍. ചെപ്പോക്കില്‍ ഓരോ തവണ പന്തെറിയുമ്പോളും ലഭിച്ച പിന്തുണയാണ് നഷ്ടപ്പെടുന്നത്. മഞ്ഞപ്പട നിലനിര്‍ത്താത്തതില്‍ അതൃപ്തനാണെന്നും അശ്വിന്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജുവിന് ഒരു ഗുണമുണ്ട്'; ഇന്ത്യന്‍ ടീമില്‍ മലയാളി താരം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സൂര്യകുമാര്‍
വെറും 91 പന്തില്‍ പാകിസ്ഥാനെ തീര്‍ത്ത് ബംഗ്ലാദേശ്; നാണംകെട്ട് ഷഹീന്‍ അഫ്രീദിയും സംഘവും