എന്തുകൊണ്ട് കോലിയുടെ വിക്കറ്റ് ആഘോഷിച്ചില്ല; ജഡേജ പറയുന്നു

Web Desk |  
Published : May 06, 2018, 05:07 PM ISTUpdated : Jun 08, 2018, 05:50 PM IST
എന്തുകൊണ്ട് കോലിയുടെ വിക്കറ്റ് ആഘോഷിച്ചില്ല; ജഡേജ പറയുന്നു

Synopsis

വീരാട് കോലിയുയെ സ്റ്റംമ്പ് പിഴുതിട്ടും അമിതമായി ആഘോഷം നടത്താത്ത രവീന്ദ്ര ജഡേജ അതായിരുന്നു ഇന്നലെ ക്രിക്കറ്റ് ലോകത്തെ സംസാരം

പൂനെ: വീരാട് കോലിയുയെ സ്റ്റംമ്പ് പിഴുതിട്ടും അമിതമായി ആഘോഷം നടത്താത്ത രവീന്ദ്ര ജഡേജ അതായിരുന്നു ഇന്നലെ ക്രിക്കറ്റ് ലോകത്തെ സംസാരം.  ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് വിക്കറ്റ് ആഘോഷിച്ചില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജഡേജ. ബംഗലൂരുവിന്‍റെ ബാറ്റിംഗിന് ശേഷം കമന്‍റേറ്ററായ രോഹന്‍ ഗവാസ്‌കറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു ജഡേജയുടെ വെളിപ്പെടുത്തല്‍.

ആദ്യ പന്തായിരുന്നു അതെന്നും അതുകൊണ്ട് തന്നെ വിക്കറ്റ് എടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു ജഡേജയുടെ മറുപടി. അതുകൊണ്ട് താന്‍ ആഘോഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചില്ലെന്നും താരം പറയുന്നു.വിരാടിന്‍റെ വിക്കറ്റ് നേട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും ആ മൊമന്റം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

അതിവേഗത്തില്‍ കോലിയുടെ ഓഫ്സൈഡിലേക്ക് വന്ന പന്ത് പ്രതിരോധിക്കാനാകാതെ ഇന്ത്യന്‍ നായകന്‍ പരുങ്ങി നിന്നപ്പോള്‍ പന്ത് സ്റ്റമ്പ് തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു. ആഘോഷിക്കണോ വേണ്ടയോ എന്ന ഭാവത്തില്‍ നിന്ന ജഡേജ മുന്‍ ടീമിനെതിരെ ഗോള്‍ നേടിയ ഫുട്‌ബോള്‍ താരങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണെന്നായിരുന്നു കമന്റേര്‍മാരുടെ പ്രതികരണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആര്‍സിബിയെ വീഴ്ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ജയം 9 റണ്‍സിന്
ജീവന്‍മരണപ്പോരില്‍ അടിച്ചുകയറി ലക്നൗ, മിച്ചല്‍ മാര്‍ഷിന് വെടിക്കെട്ട് സെഞ്ചുറി, മഴക്കളിയില്‍ ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം