ആര്‍സിബി ഒരു സൂപ്പര്‍താരത്തെ ഒഴിവാക്കി

By Web DeskFirst Published Mar 24, 2018, 6:09 PM IST
Highlights
  • റോയല്‍ ചലഞ്ചേഴ്‌സ് നഥാന്‍ കൗള്‍ട്ടറിനെ  ഐപിഎല്‍ 11-ാം എഡിഷനില്‍ നിന്നും ഒഴിവാക്കി

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് നഥാന്‍ കൗള്‍ട്ടറിനെ  ഐപിഎല്‍ 11-ാം എഡിഷനില്‍ നിന്നും ഒഴിവാക്കി. പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൊറി ആന്‍ഡേഴ്സണെ ടീമിലെടുത്തു. ഇതുസംബന്ധിച്ച് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഓസീസ് ഫാസ്റ്റ് ബൗളറായ നഥാനെ മാറ്റി ആന്‍ഡേഴ്സണെ ടീമിലെത്തിക്കാന്‍ ഐപിഎല്‍ ടെക്നിക്കല്‍ കമ്മിറ്റി അനുമതി നല്‍കി. 

രജിസ്‌റ്റേര്‍ഡ് ആന്‍ഡ് എവൈലിബിള്‍ പ്ലെയര്‍ പൂള്‍ അടിസ്ഥാനത്തിലാണ് ആന്‍ഡേഴ്സണ്‍ ബെംഗളൂരുവിലെത്തിയത്. താരത്തിന്‍റെ അടിസ്ഥാന വിലയായിരുന്ന രണ്ട് കോടി രൂപ ബെംഗളൂരു നല്‍കും. ജനുവരയില്‍ നടന്ന താരലേലത്തില്‍ ആന്‍ഡേഴ്സണ് ആവശ്യക്കാരുണ്ടായിരുന്നില്ല. വിട്ടുമാറാത്ത പരിക്കാണ് നഥാന്‍ കൗള്‍ട്ടറിനെ ഒഴിവാക്കാന്‍ കാരണം.

click me!