ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമി : ബയേൺ മ്യൂണിക്കിനെ തകര്‍ത്ത് റയൽ മാഡ്രിഡ്

Web Desk |  
Published : Apr 26, 2018, 08:25 AM ISTUpdated : Jun 08, 2018, 05:42 PM IST
ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമി : ബയേൺ മ്യൂണിക്കിനെ തകര്‍ത്ത് റയൽ മാഡ്രിഡ്

Synopsis

ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ തകർത്തത്

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ സെമിയിൽ റയലിന് ജയം. ബയേണിന്റെ തട്ടകത്തിൽ റയലിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളിന്.  ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ തടയാൻ ജർമ്മൻ ചാമ്പ്യൻമാർക്കും ആയില്ല. ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ തകർത്തത്.

ബെർലിൻ മതിൽ തകർത്ത് സ്പാനിഷ് വമ്പൻമാർക്ക് മിന്നും ജയം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് അലിയൻസ് അരീനയിൽ റയൽ ജയം സ്വന്തമാക്കിയത്. നന്നായി തുടങ്ങിയ ബയേൺ മ്യൂണിക്ക് 28ആം മിനുട്ടിൽ കിമ്മിച്ചിലൂടെ ലീഡ് നേടി. ഹാമിഷ് റോഡ്രിഗസിന്റെ പാസിൽ നിന്നായിരുന്നു കിമ്മിച്ചിന്റെ ഗോൾ. തിരിച്ചുവരാനുള്ള റയലിന്റെ ശ്രമം 44ആം മിനുട്ടിൽ ലക്ഷ്യം കണ്ടു. ഡാനി കാർവജലിന്റെ പാസിൽ നിന്ന് മാർസെലോ റയലിന്റെ ആദ്യ ഗോൾ സ്വന്തമാക്കി.

രണ്ടാം പകുതിയിൽ ഇസ്കോയെ മാറ്റി അസൻസിയോയെ രംഗത്ത് ഇറക്കിയ സിദാന്റെ തന്ത്രം ഫലിച്ചു. 57ആമത്തെ മിനുട്ടിൽ ഗംഭീര സ്ട്രൈക്കിലൂടെ അസൻസിയോയെ ബയൺ വല ചലിപ്പിച്ചു. ആദ്യ ഗോളിന് അവസരം ഒരുക്കിയ കാർവഹാൽ പരിക്കേറ്റ് പിന്മാറേണ്ടി വന്നത് ഒഴിച്ചാൽ റയലിന് ആദ്യ ലെഗ് സന്തോഷത്തിന്റേതാണെ്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ആറാം തവണയാണ് ബയേൺ മ്യൂണിക്ക് റയൽ മാഡ്രിഡിനോട് തോക്കുന്നത്. മെയ് 2നാണ് രണ്ടാം പാദ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി
ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍