ചാംപ്യന്‍സ് ലീഗില്‍ റയലിന് സമനിലകുരുക്ക്

Web Desk |  
Published : Oct 18, 2017, 09:57 AM ISTUpdated : Oct 05, 2018, 01:41 AM IST
ചാംപ്യന്‍സ് ലീഗില്‍ റയലിന് സമനിലകുരുക്ക്

Synopsis

ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ടോട്ടനം. റയലിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെ‍ർണബോയിൽ നടന്ന ആവേശപോരിൽ ടോട്ടനത്തിന് വേണ്ടി വെറെൻ ആണ് ആദ്യ ഗോൾ വല ചലിപ്പിച്ചത്. നാൽപത്തിമൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ മടക്കി. ടീമിന്റെ ഒത്തിണക്കത്തിൽ പോരായ്മകൾ കണ്ട മത്സരത്തിൽ ആദ്യ ഘട്ടത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ ശ്രമങ്ങൾക്കും ടീം അംഗങ്ങളുടെ പിന്തുണ ഉണ്ടായില്ല. കരീം ബെൻസേമ വരുത്തിയ പിഴവുകളും റയലിന് തിരിച്ചടിയായി.

ഗ്രൂപ്പ് ഇ മത്സരങ്ങളിൽ ലിവർപൂർ മാരിബോറിനെ ഏഴ് ഗോളുകൾക്ക് തകർത്ത് ആദ്യ ജയം സ്വന്തമാക്കി. ആദ്യം മുതൽ ആക്രമിച്ച് കളിച്ച ലിവർപൂർ ആദ്യ ഇരുപത് മിനിറ്റിനുള്ളിൽ തന്നെ മൂന്ന് ഗോളുകൾ സ്വന്തമാക്കി കരുത്തറിയിച്ചു. ഫിലിപ്പോ കുട്ടീന്യോയും റോബർട്ട് ഫിർമിനോയും മുഹമ്മദ് സലാഹും ലിവർപൂളിനായി തിളങ്ങി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ  രണ്ട് ഗോളിന് നാപ്പോളിയെ തകർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍