റയല്‍ ലോകത്തെ മികച്ച താരത്തെ മിസ് ചെയ്യുന്നു; റോണോയെ കുറിച്ച് മാര്‍സലോ

Published : Aug 27, 2018, 04:51 PM ISTUpdated : Sep 10, 2018, 04:01 AM IST
റയല്‍ ലോകത്തെ മികച്ച താരത്തെ മിസ് ചെയ്യുന്നു; റോണോയെ കുറിച്ച് മാര്‍സലോ

Synopsis

യുവന്‍റസിലെത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മിസ് ചെയ്യുന്നതായി ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് മാര്‍സലോ. ഈ സീസണിന്‍റെ തുടക്കത്തിലാണ് ഒമ്പത് വര്‍ഷത്തെ റയല്‍ വാസം അവസാനിപ്പിച്ച് റോണോ യുവന്‍റസിലേക്ക് ചേക്കേറിയത്. 

മാഡ്രിഡ്: സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ലോകത്തെ മികച്ച കളിക്കാരനെ മിസ് ചെയ്യുന്നതായി ലൈഫ്റ്റ് ബാക്ക് മാര്‍സലോ. ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനെ റയല്‍ കണ്ടെത്താത്ത സാഹചര്യത്തിലാണ് മാര്‍സലോയുടെ പ്രതികരണം. നേരത്തെ ക്ലബ് വിട്ടതിന് പിന്നാലെ റോണോയ്ക്ക് വികാരനിര്‍ഭരമായ കുറിപ്പെഴുതിയിരുന്നു മാര്‍സലോ.

റോണോയ്ക്ക് പകരക്കാരനെ കണ്ടെത്താതെ ബെയ്‌ല്‍, ബെന്‍സേമ, ഇസ്‌ക്കോ തുടങ്ങിയ താരങ്ങളെ വെച്ച് കളിക്കാനായിരുന്നു പരിശീലകന്‍ ജൂലന്‍റെ തീരുമാനം. റോണോയെ മിസ് ചെയ്യുന്നുണ്ടെങ്കിലും ബെയ്‌ലും ബെന്‍സേമയും നന്നായി കളിക്കുന്നുണ്ടെന്നും മാര്‍സലോ പറഞ്ഞു. നേരത്തെ റോണോയുടെ നിഴലില്‍ മറ‌ഞ്ഞുപോയ താരങ്ങളാണ് ഇരുവരും. എന്നാല്‍ ഈ സീസണിന്‍റെ തുടക്കത്തില്‍ മിന്നും പ്രകടനം ഇരുവര്‍ക്കും കാഴ്‌ച്ചവെക്കാനായി. 

ഈ സീസണിന്‍റെ തുടക്കത്തിലാണ് ഒമ്പത് വര്‍ഷത്തെ റയല്‍ വാസം അവസാനിപ്പിച്ച് റോണോ യുവന്‍റസിലേക്ക് ചേക്കേറിയത്. ഇതോടെ പകരക്കാരനായി പല പ്രമുഖ താരങ്ങളും റയലിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നെങ്കിലും ക്ലബ് ആരെയും സ്വന്തമാക്കിയില്ല. സീസണില്‍ വേറിട്ട ടീമാകും റയലെന്ന് മാര്‍സലോ ആരാധകര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. റയലില്‍ ബ്രസീലിയന്‍ താരത്തിന്‍റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു റോണാള്‍ഡോ.   

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു
ലോകകപ്പിന് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ, ഗ്രൗണ്ടിൽ വായ മൂടിപ്പിടിച്ചാൽ ഇനി ചുവപ്പ് കാർഡ്; മഞ്ഞക്കാർഡ് നിയമത്തിൽ ഇളവ്