ഗോള്‍ വര്‍ഷത്തില്‍ സെൽറ്റ വിഗോയെ തോൽപിച്ച് റയല്‍

By Web DeskFirst Published May 13, 2018, 8:36 AM IST
Highlights
  • റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ റയല്‍ വിജയിച്ചത് എതിരില്ലാത്ത ആറുഗോളുകൾക്ക്

മാഡ്രിഡ്: സീസണിലെ അവസാന ഹോം മത്സരം ആഘോഷിച്ച് റയൽ മാഡ്രിഡ്. എതിരില്ലാത്ത ആറുഗോളുകൾക്ക് സെൽറ്റ വിഗോയെ തോൽപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡിന് വേണ്ടി ബെയിൽ ഇരട്ട ഗോളുകൾ നേടി. ഇസ്കോ, ഹകിമി, ക്രൂസ്, ഗോമസ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ജയത്തോടെ 75 പോയന്റായ റയൽ മാഡ്രിഡ് ലീഗിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു.

click me!