അസെദീൻ ഔനാഹിയുടെ ഇരട്ടഗോൾ മികവിൽ സഹ ആതിഥേയരായ കാനഡയെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി മൊറോക്കോ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ഹൂസ്റ്റൺ: ഔനാഹിയുടെ ഇരട്ടഗോളിൽ സഹ ആതിഥേയരായ കാനഡയെ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനഡയെ മൊറോക്കോ തകർത്തത്. ആദ്യ പകുതിയിൽ കാനഡ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ അൻപതാം മിനിറ്റിൽ തന്നെ മൊറോക്കോ ലീഡ് കണ്ടെത്തി. വലതുവിംഗിൽ നിന്നും ലഭിച്ച ഫ്രീകിക്ക് അഷ്‌റഫ് ഹക്കിമി നീട്ടി നൽകിയത് ബോക്സിലുണ്ടായിരുന്ന ഔനാഹിയുടെ കാലുകളിലേക്ക്. ലക്ഷ്യം പിഴക്കാത്ത ഔനാഹി കൃത്യമായി അത് കാനഡയുടെ വലയിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലീഡെടുത്തെങ്കിലും മത്സരത്തിൽ ആക്രമണം കുറച്ച് പ്രതിരോധത്തിലേക്കിറങ്ങത്ത മൊറോക്കോയെയാണ് മത്സരത്തുനിൽ കണ്ടത്. എണ്പത്തിരണ്ടാം മിനിറ്റിൽ ലഭിച്ച കൗണ്ടർ അറ്റാക്ക് കലാശിച്ചത് മൊറോക്കോയുടെ രണ്ടാം ഗോളിൽ ആയിരുന്നു. ബോക്സിൽ നിന്നും ബ്രാഹിം ഡിയാസ് നീട്ടിനൽകിയ പന്ത് ഔനാഹി കൃത്യമായി വലയിലെത്തിച്ചു. കാളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ സോഫിയാൻ റഹിമി മൊറോക്കോയുടെ ഗോൾ നില മുന്നിലെത്തിച്ചു. ബ്രാഹിം ഡിയാസ് തന്നെയാണ് ഇത്തവണയും അസിസ്റ്റ്.

ഇന്ന് നടക്കുന്ന പാരഗ്വായ്- ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ ക്വാർട്ടറിൽ നേരിടുക. നോക്കൗട്ടിൽ നെതർലാൻഡ്സിനെ തോൽപിച്ച ആത്മവിശ്വാത്തിലാണ് മൊറോക്കോ പ്രീ ക്വാർട്ടറിന് എത്തിയത്. ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ യാസിൻ ബോണോയുടെ മികച്ച സേവുകൾ മൊറോക്കോയ്ക്ക് ക്വാർട്ടറിലേക്കുള്ള വഴിയൊരുക്കി. ബ്രസീലുമായി ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ ലാറ്റിനമേരിക്കൻ വമ്പന്മാരെ സമനിലയിൽ തളച്ച പോരാട്ടവീര്യം കൂടിയുണ്ടായിരുന്നു മൊറോക്കോയ്ക്ക്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഫ്രാൻസ് പരാഗ്വായ്യെ തോല്പിച്ചവൾ ക്വാർട്ടറിൽ മികച്ചൊരു മത്സരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.

YouTube video player