
മെല്‍ബണ്‍: മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയോടെ രണ്ടു മാസം നീളുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് തുടക്കമാവുകയാണ്. റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഓസ്ട്രേലിയയിലും ചില റെക്കോര്‍ഡുകള്‍ കാത്തിരിക്കുന്നുണ്ട്. അവയില്‍ ചിലത് ഇതാ.
ട്വന്റി-20 പരമ്പരയില്‍ 77 റണ്‍സ് കൂടി നേടിയാല്‍ ഓസ്ട്രേലിയക്കെതിരെ ട്വന്റി-20യില്‍ കോലിക്ക് 500 റണ്‍സ് തികക്കാനാവും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനാകും കോലി.
ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സാ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കോലിക്ക് ഇനി ഒരു സെഞ്ചുറി കൂടി മതി. നിലവില്‍ 33 സെഞ്ചുറികളുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിനൊപ്പമാണ് കോലി. ഒറു സെഞ്ചുറി കൂടി നേടിയാല്‍ കോലിക്ക് രണ്ടാം സ്ഥാനത്തെത്താം. 40 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസ്ട്രേലിയുടെ റിക്കി പോണ്ടിംഗാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 19000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്ന മറ്റൊരു നേട്ടം. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 15000, 16000, 17000, 18000 റണ്‍സ് മറികടന്നതിന്റെ റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 10000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് കോലി സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!