ഒലേ വിളിച്ചാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങുമെന്ന് റെനെ മ്യൂളസ്റ്റീന്‍

By Web TeamFirst Published Feb 16, 2019, 8:50 PM IST
Highlights

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ പരിശീലകന്‍ ഒലേ സോള്‍ഷ്യര്‍ വിളിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫായി പോകുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ പരിശീലകന്‍ റെനെ മ്യൂളസ്റ്റീന്‍. നിലവില്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ സഹപരിശീലകനാണ് റെനെ.

മെല്‍ബണ്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ പരിശീലകന്‍ ഒലേ സോള്‍ഷ്യര്‍ വിളിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫായി പോകുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ പരിശീലകന്‍ റെനെ മ്യൂളസ്റ്റീന്‍. നിലവില്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ സഹപരിശീലകനാണ് റെനെ. ഓസ്‌ട്രേലിയയുമായി കരാര്‍ ഒപ്പിട്ടതുക്കൊണ്ടാവാം അദ്ദേഹം വിളിക്കാത്തതെന്നും റെനെ വ്യക്തമാക്കി. 

റെനെ തുടര്‍ന്നു.. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്റെ ജീവിതത്തിന്റെ ഭാഗമാണ്. അവിടെ പോകുന്നത് സന്തോഷം മാത്രം. ഒലേ വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങും. താന്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമുമായി കരാര്‍ ഒപ്പിട്ടതു കൊണ്ടാകാം ഒലെ വിളിക്കാതിരുന്നത് റെനെ പറഞ്ഞു. 

ഒലേയുടെ തിരിച്ചുവരവ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പഴയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആക്കിയെന്നും റെനെ. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹപരിശീലകനായ മൈക് ഫെലെനെ ഒലെ തിരികെ കൊണ്ടു വന്നിരുന്നു. ഫെലെനും റെനെയും അലക്‌സ് ഫെര്‍ഗൂസന്റെ കാലത്ത് ഒരുമിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഉണ്ടായിരുന്നവരാണ്.

click me!