ഇറാനി ട്രോഫി: വിദര്‍ഭയ്‌ക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു

By Web TeamFirst Published Feb 14, 2019, 6:08 PM IST
Highlights

ഇറാനി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യ മൂന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഏഴ് റണ്‍സിന്റെ ലീഡാണ് അജിന്‍ക്യ രഹാനെ നയിക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യക്കുള്ളത്.

നാഗ്പുര്‍: ഇറാനി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യ മൂന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഏഴ് റണ്‍സിന്റെ ലീഡാണ് അജിന്‍ക്യ രഹാനെ നയിക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യക്കുള്ളത്. വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 425 റണ്‍സ് നേടിയിരുന്നു. റെസ്റ്റ് ഓഫ് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 330നെതിരെ 95 റണ്‍സിന്റെ ലീഡാണ് അവര്‍ നേടിയത്. 

അക്ഷയ് കര്‍ണേവറിന്റെ (102) സെഞ്ചുറിയും വിക്കറ്റ് കീപ്പര്‍ അക്ഷയ് വഡ്ക്കറുടെ (73) അര്‍ധ സെഞ്ചുറിയാണ് വിദര്‍ഭയ്ക്ക് ലീഡ് സമ്മാനിച്ചത്. ആറിന് 245 എന്ന നിലയിലാണ് വിദര്‍ഭ മൂന്നാം ദിനം ആരംഭിച്ചത്. പിന്നാലെ ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചു. 79 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. വഡ്ക്കറെ രാഹുല്‍ ചാഹര്‍ പുറത്താക്കിയതോടെ ആ കൂട്ടുക്കെട്ട് പൊളിഞ്ഞു. വാലറ്റത്ത് അക്ഷയ് വഖാരെ (20), രജ്‌നീഷ് ഗുര്‍ബാന (28) എന്നിവര്‍ കര്‍ണേവറിന് മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ 400 കടക്കുകയായിരുന്നു. റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി രാഹുല്‍ ചാഹര്‍ നാല് വിക്കറ്റ് വീഴ്ത്തി. 

പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യക്ക് മായങ്ക് അഗര്‍വാള്‍ (27), അന്‍മോല്‍പ്രീത് സിങ് (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സ്റ്റംമ്പെടുക്കുമ്പോള്‍ അജിന്‍ക്യ രഹാനെ (25), ഹനുമ വിഹാരി (40) എന്നിവരാണ് ക്രീസില്‍. 

click me!