
സിഡ്നി: ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് മുമ്പ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് നടത്തിയ പ്രവചനം അദ്ദേഹത്തിന് തന്നെ വിനയായി. ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ 2-1ന് സ്വന്തമാക്കുമെന്നും ഓസീസ് ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേക്കാള്‍ റണ്‍സടിക്കുമെന്നും ആയിരുന്നു പോണ്ടിംഗിന്റെ പ്രവചനം.
എന്നാല്‍ പോണ്ടിംഗിന്റെ പ്രവചനം പാളി. ഇന്ത്യ 2-1ന് പരമ്പര നേടി. കോലി പെര്‍ത്തിലെ സെഞ്ചുറി അടക്കം പരമ്പരയില്‍ 282 റണ്‍സടിച്ചപ്പോള്‍ ഖവാജ നേടിയത് 198 റണ്‍സ് മാത്രവും. ഇതോടെ പോണ്ടിംഗിനെതിരെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.
ക്രിക്കറ്റ് സ്ഥിതിവിവര കണക്കുകളിലെ വിദഗ്ധനും മലയാളിയുമായ മോഹന്‍ദാസ് മേനോനാണ് പോണ്ടിംഗിന്റെ പ്രവചനത്തെ ഓര്‍മിപ്പിച്ച് ട്വീറ്റിട്ടത്. ഇതോടെ ഇതിന് താഴെ കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!