സാക്ഷി മാലിക്ക് ഈ വര്‍ഷം വിവാഹിതയാകും

Web Desk |  
Published : Aug 28, 2016, 12:35 PM ISTUpdated : Oct 05, 2018, 12:19 AM IST
സാക്ഷി മാലിക്ക് ഈ വര്‍ഷം വിവാഹിതയാകും

Synopsis

റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മാനം കാത്തത് സാക്ഷി മാലിക്കും പി വി സിന്ധുവുമാണ്. 120 പേരുമായി റിയോയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തില്‍ ഈ രണ്ടു പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് മെഡല്‍നേട്ടം കൈവരിക്കാനായത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇരുവരെയും ആദരിക്കാനും സമ്മാനങ്ങള്‍ നല്‍കാനുമുള്ള തിരിക്കിലാണ് രാജ്യം. ഒളിംപിക്‌സ് വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഹരിയാനക്കാരിയായ സാക്ഷി മാലിക്കിന്റെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം വിവാഹിതയാകുമെന്ന് ബംഗാളി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി മാലിക് തന്നെയാണ് വെളിപ്പെടുത്തിയത്. അതേസമയം അടുത്ത ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പിന് വിവാഹജീവിതം ഒരു തടസമാകില്ലെന്നും സാക്ഷി പറയുന്നുണ്ട്. അതേസമയം ഭാവി വരന്റെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ സാക്ഷി തയ്യാറായിട്ടില്ല. എന്നാല്‍ ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടണമെന്ന തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു സഹായവും ചെയ്യാന്‍ തയ്യാറാകുന്ന ഒരാളാണ് തന്റെ ഭര്‍ത്താവാകുകയെന്നും സാക്ഷി പറഞ്ഞു. തന്റെ സ്വപ്നങ്ങള്‍ അദ്ദേഹത്തിന്റേതുകൂടിയാണ്. വിവാഹശേഷം തനിക്ക് ഒരു ഭര്‍ത്താവിനെയല്ല, മറിച്ച് നല്ലൊരു സുഹൃത്തിനെയാണ് ലഭിക്കുകയെന്നും സാക്ഷി പറഞ്ഞു. തന്നെ നന്നായി അറിയുന്ന ഒരാള്‍ ജീവിതപങ്കാളി ആയി വരുന്നത് ഒളിംപിക്‌സ് തയ്യാറെടുപ്പുകള്‍ക്ക് നല്ലതായിരിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍, രണ്ടാം സ്ഥാനത്ത്; റിഷഭ് പന്തിനേയും സംഘത്തേയും തകര്‍ത്തത് 40 റണ്‍സിന്
'ആ 15 പന്തുകള്‍ കളി മാറ്റും'; തിലക് വര്‍മയുടെ സെഞ്ചുറിക്ക് പിന്നില്‍ രോഹിത്തിന്റെ ഉപദേശം