ട്വന്റി-20യില്‍ പുതിയ ചരിത്രം കുറിച്ച് റിഷഭ് പന്ത്; തകര്‍ത്തത് രോഹിത്തിന്റെ റെക്കോര്‍ഡ്

By Web DeskFirst Published Jan 14, 2018, 1:02 PM IST
Highlights

ബംഗലൂരു: ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ശക്തമായ അവകാശവാദവുമായി യുവതാരം റിഷഭ് പന്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് വീണ്ടും. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 പോരാട്ടത്തില്‍ ഹരിയാനക്കെതിരെ 38 പന്തില്‍ 116 റണ്‍സടിച്ചാണ് പന്ത് പുതിയ ചരിത്രമഴുതിയത്. 32 പന്തില്‍ സെഞ്ചുറി തികച്ച പന്ത്  ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ട്വന്റി-20യിലെ ഒരു ഇന്ത്യക്കാരന്റെ അതിവേഗ ട്വന്റി-20 സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

ശ്രീലങ്കക്കെതിരെ കഴിഞ്ഞ മാസം രോഹിത് ശര്‍മ 35 പന്തില്‍ സെഞ്ചുറി നേടിയതിന്റെ റെക്കോര്‍ഡാണ് പന്ത് തകര്‍ത്തത്. ട്വന്റി-20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയുമാണിത്. 30 പന്തില്‍ സെഞ്ചുറി തികച്ചിട്ടുള്ള ക്രിസ് ഗെയില്‍ മാത്രമാണ് അതിവേഗ സെഞ്ചുറിയില്‍ പന്തിന് മുന്നിലുള്ളത്.

എട്ട് ഫോറും 12 സിക്സറുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. പന്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ ഹരിയാന ഉയര്‍ത്തിയ 145 റണ്‍സിന്റെ വിജയലക്ഷ്യം എട്ടോവര്‍ ശേഷിക്കെ ഡല്‍ഹി മറികടന്നു.

click me!