ലോകകപ്പില്‍ ആ മാച്ച് വിന്നറെ കളിപ്പിക്കണം; ആവശ്യം ആശിഷ് നെഹ്‌റയുടേത്

Published : Feb 15, 2019, 12:28 PM IST
ലോകകപ്പില്‍ ആ മാച്ച് വിന്നറെ കളിപ്പിക്കണം; ആവശ്യം ആശിഷ് നെഹ്‌റയുടേത്

Synopsis

ഇതിഹാസ താരങ്ങളുള്‍പ്പെടെയുള്ളവര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിക്കുകയാണ്. മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയാണ് ഈ പ്രവചനസംഘത്തില്‍ ഒടുവിലായി പങ്കുചേര്‍ന്നത്.

ദില്ലി: ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിക്കുകയാണ് ഇതിഹാസ താരങ്ങളുള്‍പ്പെടെയുള്ളവര്‍. മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയാണ് ഈ പ്രവചനസംഘത്തില്‍ ഒടുവിലായി പങ്കുചേര്‍ന്നത്.

എം എസ് ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇവരില്‍ യുവതാരം ഋഷഭ് പന്തിന് ഇന്ത്യ അവസരം നല്‍കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. എന്നാല്‍ ഋഷഭ് പന്തിനെ ഇന്ത്യ നിര്‍ബന്ധമായും ടീമിലുള്‍പ്പെടുത്തണം എന്ന് നെഹ്‌റ പറയുന്നു. 

'ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ എക്‌സ് ഫാക്‌ടറുകളായ താരങ്ങള്‍ക്ക് വലിയ പ്രധാന്യമുണ്ട്. അതിനാല്‍ മാച്ച് വിന്നറായ ഋഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം എന്ന്' ആശിഷ് നെഹ്‌റ പറഞ്ഞു. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള ഋഷഭ് പന്തിന്‍റെ വളര്‍ച്ച അടുത്തുനിന്നുകണ്ടവരില്‍ ഒരാളാണ് ആശിഷ് നെഹ്‌റ. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് നടക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗംഭീര്‍ ഒരു സൂചന തന്നിട്ടുണ്ട്, സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും; ഐപിഎല്‍ പ്രകടനം നിര്‍ണായകം
'അവരെ കുറ്റം പറയുന്നത് നിര്‍ത്തൂ'; ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍