
മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വന്‍റി 20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. രണ്ട് ട്വന്‍റി 20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ന്യുസീലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ വിരാട് കോലിയും ജസ്പ്രീത് ബുംറയും തിരിച്ചെത്തും. മൂന്നാം ഓപ്പണര്‍, ഇടംകൈയന്‍ പേസര്‍ എന്നീ വിഭാഗങ്ങളിലേക്ക് കൂടുതൽ താരങ്ങളെ പരീക്ഷിക്കാന്‍ പരമ്പര ഉപയോഗിച്ചേക്കും.
കെ എൽ രാഹുല്‍, അജിന്‍ക്യ രഹാനെ, ജയദേവ് ഉനാദ്കട്ട് എന്നിവര്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്. ഏകദിന ലോകകപ്പിന് മുൻപ് ഇന്ത്യയുടെ അവസാന രാജ്യാന്തര മത്സരങ്ങളാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 24ന് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!