
ബ്യൂണസ് ഐറിസ്: ബോക്ക ജൂനിയേഴ്സും റിവർപ്ലേറ്റും തമ്മിലുള്ള കോപ്പ ലിബെർട്ടഡോറസ് ഫൈനലിന്‍റ രണ്ടാംപാദ മത്സരം വീണ്ടും മാറ്റിവച്ചു. ആരാധകർ അക്രമാസക്തരായതിനെ തുടർന്നാണ് തീരുമാനം. ശനിയാഴ്ച റിവർ പ്ലേറ്റിന്‍റെ ഹോംഗ്രൗണ്ടായ എസ്റ്റേഡിയോ മോണുമെന്‍റലിൽ ബോക്ക ജൂനിയേഴ്സിന്‍റെ ടീം ബസ്സിന് നേരെ ആക്രമണം നടന്നതോടെയാണ് ആദ്യം മത്സരം മാറ്റിയത്.
റിവർപ്ലേറ്റ് ആരാധകർ ഇന്നലെയും നിയന്ത്രണം വിട്ടു. കണ്ണീർവാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് മാറ്റിയത്. പുതിയ മത്സര തീയതി പ്രഖ്യാപിച്ചിട്ടില്ല. ബോക്ക ജൂനിയേഴ്സിന്‍റെ ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരുടീമുകളും രണ്ട്ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.
യൂറോപ്പിലെ ചാന്പ്യൻസ് ലീഗിന് തുല്യമായ ലാറ്റിനമേരിക്കൻ ടൂർണമെന്‍റാണ് കോപ്പ ലിബെർട്ടഡോറസ്. മൂന്ന് വർഷം മുൻപും ബോക്ക ആരാധകരുടെ ആക്രമണത്തെ തുടർന്ന് റിവർപ്ലേറ്റുമായുള്ള മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!