രോഹിതിന് പിന്നാലെ ഷമിയെ പിന്തുണച്ച് ഉത്തപ്പ

Web Desk |  
Published : Mar 25, 2018, 11:32 PM ISTUpdated : Jun 08, 2018, 05:43 PM IST
രോഹിതിന് പിന്നാലെ ഷമിയെ പിന്തുണച്ച് ഉത്തപ്പ

Synopsis

ഷമിയുമായുള്ള വാര്‍ഷിക കരാര്‍ ബിസിസിഐ പുതുക്കിയിരുന്നു

മുംബൈ: ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങളെ തുടര്‍ന്ന് ക്രിക്കറ്റ് കരിയര്‍ പ്രതിരോധത്തിലായ ഷമിയെ പിന്തുണച്ച് കൂടുതല്‍ പേര്‍. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ റോബിന്‍ ഉത്തപ്പയും ഷമിക്ക് പിന്തുണ നല്‍കി രംഗത്തെത്തി.

കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, ഒത്തുകളി, പരസ്ത്രീ ബന്ധം എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ ഹസിന്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തി കൊല്‍ക്കത്ത പൊലിസ് എഫ്ഐആര്‍ ചുമത്തിയിരുന്നു.

എന്നാല്‍ ഒത്തുകളി ആരോപണങ്ങളില്‍ ഷമിയെ ചോദ്യം ചെയ്ത ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നേരത്തെ റദ്ദാക്കിയ വാര്‍ഷിക കരാര്‍ ബി ഗ്രേഡായി ബിസിസിഐ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. 

ഷമിക്ക് വേഗം ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാവട്ടെ എന്ന് ഉത്തപ്പ ട്വിറ്ററില്‍ കുറിച്ചു. ഷമിയെ പിന്തുണച്ച് രോഹിത് ശര്‍മ്മ നേരത്ത രംഗത്തെത്തിയിരുന്നു. കരിയറിലെ ക്ലേശകരമായ സമയത്തിലൂടെ കടന്നുപോകുന്ന ഷമി വിവാദങ്ങളില്‍ നിന്ന് മുക്തനായി വേഗം തിരിച്ചുവരട്ടെയെന്നായിരുന്നു രോഹിതിന്‍റെ പ്രതികരണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ്: സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 139 റണ്‍സ് വിജയലക്ഷ്യം
അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി, ആന്ധ്രയുടെ വിജയം എട്ട് വിക്കറ്റിന്