ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍; നദാലും സിലിച്ചും ഇന്നിറങ്ങും

Published : Jan 18, 2019, 11:05 AM IST
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍; നദാലും സിലിച്ചും ഇന്നിറങ്ങും

Synopsis

റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍. അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അവസാന പതിനാറിലെത്തിയത്. സ്‌കോര്‍ 2-6 5-7 2-6. ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ ഫെഡറര്‍ ഇതുവരെ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ഇതുവരെ മുന്നേറിയത്.

മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍. അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അവസാന പതിനാറിലെത്തിയത്. സ്‌കോര്‍ 2-6 5-7 2-6. ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ ഫെഡറര്‍ ഇതുവരെ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ഇതുവരെ മുന്നേറിയത്. 63ാം തവണയാണ് ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളുടെ ക്വാര്‍ട്ടറിലെത്തുന്നത്. 

ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിറ്റ്‌സിപാസാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി. ജ്യോര്‍ജിയയുടെ ബസിലാഷ്വിയെയാണ് സ്റ്റെഫാനോസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3 3-6 7-6 6-4. തോമസ് ബെര്‍ഡിച്ച് അമേരിക്കന്‍ താരം ഷ്വാര്‍ട്‌സമാനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി. സ്‌കോര്‍ 5-7, 6-3 7-5 6-4. റാഫേല്‍ നദാല്‍, മരീന്‍ സിലിച്ച് എന്നിവര്‍ ഇന്ന് കളത്തിലിറങ്ങും. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു