
ജൊഹന്നസ്ബര്‍ഗ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുന്നു ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. രോഹിതിന്‍റെ പരാജയത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് പ്രോട്ടീസ് പേസര്‍ കഗിസോ റബാഡയുടെ തകര്‍പ്പന്‍ ബൗളിഗാണ്. നാലാം ഏകദിനത്തിലും റബാഡയ്ക്ക് മുന്നില്‍ രോഹിത് കീഴടങ്ങിയതോടെ മറ്റൊരു നാണക്കേട് കൂടി ഇന്ത്യന്‍ ഓപ്പണറെ തേടിയെത്തി.
ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിലും റബാഡയ്ക്ക് മുന്നിലാണ് രോഹിത് അടിയറവ് പറഞ്ഞത്. 13 പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത രോഹിത് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ 15 റണ്‍സെടുത്ത് രോഹിത് റബാഡയുടെ പന്തില്‍ പുറത്തായിരുന്നു. അതേസമയം മൂന്നാം മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയാണ് റബാഡയ്ക്ക് മുന്നില്‍ രോഹിത് കീഴടങ്ങിയത്.
ഇതോടെ ഹിറ്റ്മാനായി ദക്ഷിണാഫ്രിക്ക കരുതിവെച്ച ആയുധമാണ് റബാഡയെന്നാണ് തെളിയുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് മറ്റൊരു ബൗളര്‍ക്ക് രോഹിതിനെ പുറത്താക്കാനായത്. ആദ്യ ഏകദിനത്തില്‍ 20 റണ്‍സെടുത്ത രോഹിതിന്‍റെ വിക്കറ്റ് മോണി മോര്‍ക്കലിനായിരുന്നു. ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലുമായി ഒറ്റ അര്‍ധ സെഞ്ചുറി പോലുമില്ലാത്ത രോഹിത് മോശം ഫോം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!