പിങ്ക് ഏകദിനത്തില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ പേടിപ്പിക്കുന്നത് ഈ കണക്കുകള്‍

Published : Feb 10, 2018, 03:18 PM ISTUpdated : Oct 05, 2018, 01:53 AM IST
പിങ്ക് ഏകദിനത്തില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ പേടിപ്പിക്കുന്നത്  ഈ കണക്കുകള്‍

Synopsis

വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ഇന്ത്യ കുതിക്കുകയാണ്. ആദ്യ ഏകദിനത്തില്‍ തന്നെ ഡര്‍ബനില്‍ ഇതുവരെ ജയിച്ചിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്തിയെഴുതിയ കോലിപ്പട മൂന്നാം ഏകദിനവും ജയിച്ചതോടെ തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങള്‍ ജയിച്ചെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഇതൊക്കെയാണെങ്കിലും പരമ്പര ജയത്തിന് തൊട്ടടുത്ത് നാലാം ഏകദിനത്തിന് ഇന്ന് വാണ്ടറേഴ്സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയെ ഭയപ്പെടുത്തുന്ന ചില കണക്കുകളുണ്ട്.

അതില്‍ ഏറ്റവും പ്രധാനം സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള എ.ബി. ഡിവില്ലിയേഴ്സിന്റെ മടങ്ങിവരവാണ്. ഇതിന് പുറമെ പിങ്ക് ജേഴ്സി അണിഞ്ഞ് കളിക്കുമ്പോളൊക്കെ ഡിവില്ലിയേഴ്സ് പതിവിലും കരുത്തനാകാറുണ്ടെന്നതും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഡിവില്ലിയേഴ്സ് വെസ്റ്റിൻഡീസിനെതിരെ വേഗതയേറിയ ഏകദിന സെഞ്ചുറി നേടിയതും പാക്കിസ്ഥാനെതിരെ 108 പന്തില്‍ 128 റണ്‍സടിച്ചതും ഇതേ വേദിയിൽ ഇതേ ജേഴ്സിയിലായിരുന്നു.

പിങ്ക് ജേഴ്സിയില്‍ ഡിവില്ലിയേഴ്സിനെ നേരിട്ടപ്പോള്‍ ഇന്ത്യക്കും നല്ല ഓര്‍കളല്ല ഉള്ളത്. 2013ലെ ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ ഡിവില്ലിയേഴ്സ് 47 പന്തിൽ 77 റൺസടിച്ചതും പിങ്ക് ജേഴ്സിയിലായിരുന്നു. ആറ് ഫോറും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്. ഡിവില്ലിയേഴ്സ് വെടിക്കെട്ടിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയത് 358 റണ്‍സും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'വീഴ്ചകളില്‍ നിന്ന് അവനൊന്നും പഠിക്കുന്നില്ല, എന്തിനാണ് വീണ്ടും അവസരം നൽകുന്നത്', അഭിഷേക് ശർമക്കെതിരെ തുറന്നടിച്ച് ഗവാസ്കര്‍
'സഞ്ജുവിന്‍റെ ഒരടി കൂടി ബാക്കിയുണ്ട്, ഫൈനലിൽ അവനത് നേടും'; ഫൈനലിന് മുമ്പ് വമ്പന്‍ പ്രവചനവുമായി അശ്വിൻ