രോഹിതിന് അര്‍ദ്ധ സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച തുടക്കം

Published : Feb 13, 2018, 06:01 PM ISTUpdated : Oct 05, 2018, 01:44 AM IST
രോഹിതിന് അര്‍ദ്ധ സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച തുടക്കം

Synopsis

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഇന്ത്യയ്ക്കായി ഓപ്പണര്‍ രോഹിത് ശര്‍മ്മ അര്‍ദ്ധ സ‍െഞ്ചുറി നേടി. 51 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്സു സഹിതമാണ് രോഹിത് 35-ാം അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. പരമ്പരയില്‍ ആദ്യമായാണ് രോഹിത് അമ്പതിലധികം സ്കോര്‍ ചെയ്യുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 21 ഓവറില്‍ 119-1 എന്ന നിലയിലാണ് ഇന്ത്യ.

54 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 54 റണ്‍സുമായി വിരാട് കോലിയുമാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്‍കിയത്. 23 പന്തില്‍ 34 റണ്‍സെടുത്ത ശീഖര്‍ ധവാന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കഴിഞ്ഞ മത്സരങ്ങളില്‍ പരാജയമായിരുന്ന രോഹിത് ഫോം വീണ്ടെടുത്തത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. പരമ്പരയിൽ 3-1ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവസാന ഓവറുകളില്‍ നെഞ്ചിടിപ്പ് കൂടി', ജയം സമ്മാനിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് നായകൻ സൂര്യകുമാർ യാദവ്
'ഈ മാന്‍ ഓഫ് ദ് മാച്ചിന് അര്‍ഹന്‍ ജസ്പ്രീത് ബുമ്ര', കളിയിലെ താരമായശേഷം ആരാധകരുടെ ഹൃദയം തൊട്ട് സഞ്ജുവിന്‍റെ വാക്കുകള്‍