
ഇന്ത്യാ - വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ തിരുവനന്തപുരത്ത് എത്തി. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ ഒന്നിന് ആണ് മത്സരം നടക്കുക. ഇന്ന് താരങ്ങള്‍ക്ക് വിശ്രമമാണ്. നാളെയാണ് പരിശീലനം.
ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയിലാണ് താരങ്ങളും പരിശീലകരും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. മുംബയിലെ തകര്‍പ്പൻ വിജയത്തിനു ശേഷം എത്തിയ താരങ്ങളെ ഒരോരുത്തെരെയും പേരെടുത്ത് ആരാധകര്‍ ജെയ് വിളിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ഓരോ താരത്തിനും റോസാപ്പൂവ് നല്‍കിയായിരുന്നു സ്വീകരിച്ചത്. കഴിഞ്ഞ മത്സരത്തില്‍ 162 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മ തനിക്ക് ലഭിച്ച പൂവ് പൊലീസ് ഉദ്യോഗസ്ഥന് കൈമാറിയതും ആരാധകരില്‍ കൌതുകമുണ്ടാക്കി. രണ്ട് ബസ്സുകളിലായാണ് താരങ്ങളെ താമസസ്ഥലത്തേയ്‍ക്ക് കൊണ്ടുപോയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!