ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ ദിവസങ്ങള്‍ അകലെ; വീഡിയോ ഗെയിം കളിച്ച് രോഹിത് ശര്‍മ

Published : Sep 13, 2018, 11:20 AM ISTUpdated : Sep 19, 2018, 09:24 AM IST
ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ ദിവസങ്ങള്‍ അകലെ; വീഡിയോ ഗെയിം കളിച്ച് രോഹിത് ശര്‍മ

Synopsis

ഹോങ്കോംഗിനെതിരെ സെപ്റ്റംബര്‍ 18നാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഏറെ കാലത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന പോരാട്ടത്തിനായാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്

മുംബെെ: വിരാട് കോലിയുടെ അഭാവത്തില്‍ വരുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുക ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ്. ഹോങ്കോംഗിനെതിരെ സെപ്റ്റംബര്‍ 18നാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

ഏറെ കാലത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന പോരാട്ടത്തിനായാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍, വമ്പന്‍ മത്സരങ്ങള്‍ക്ക് മുമ്പ് വീഡിയോ ഗെയിമില്‍ മുഴുകി സമര്‍ദം കുറയ്ക്കുന്ന രോഹിത് ശര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

രോഹിത് തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഗെയിമുകളുടെ സാങ്കല്‍പിക ലോകത്തിലേക്ക് ഇറങ്ങുന്നത് എപ്പോഴും ആവശേവും ചിലപ്പോഴൊക്കെ പേടിപ്പെടുത്തുന്ന കാര്യവുമാണെന്ന് രോഹിത് കുറിച്ചു.

ഇതിന് ശേഷം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട് വീഡ‍ിയോ ഗെയിം ഏതാണെന്ന് ചോദിക്കാനും താരം മറന്നില്ല. 2017ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് ആദ്യമായി രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ടീമിലെ നയിക്കാന്‍ അവസരം ലഭിച്ചത്.

അന്ന് ഏകദിനത്തിനും ട്വന്‍റി 20യിലും പരമ്പര സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ആറു ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബര്‍ 15നാണ്  തുടങ്ങുന്നത്. 

വീഡിയോ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇനിയൊരു വട്ടം കൂടി പൂജ്യത്തിന് പുറത്തായാലും ലോകകപ്പിൽ നീ തന്നെ ഓപ്പണർ', ഗംഭീറും സൂര്യയും നല്‍കിയ ഉറപ്പിനെക്കുറിച്ച് അഭിഷേക്
ഇംഗ്ലണ്ട് വഴി തുറന്നു, പക്ഷെ സെമിയിലെത്താൻ പാകിസ്ഥാന് മുന്നിൽ ഹിമാലയൻ കടമ്പ, വെറുമൊരു ജയം പോരാ, ലങ്കയെ അടിച്ചു തൂക്കണം