
ദക്ഷിണാഫ്രിക്കയ്‍ക്ക് എതിരെയുള്ള ഏകദിന പരമ്പരയില്‍ ടീം ഇന്ത്യക്ക് ഏഴ് വിക്കറ്റിന് 274 റണ്‍സ്. ഇന്നത്തെ മത്സരം കൂടി വിജയിക്കാനായാല്‍ ടീം ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാകും. ഇന്ന് വിജയിക്കാനായാല്‍ ഇന്ത്യക്ക് അത് ചരിത്രനേട്ടമാകും. ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പരയെന്ന നേട്ടവും പോര്‍ട്ട് എലിസബത്തിലെ ആദ്യ ജയവുമാണ് ഇന്ത്യക്ക് സ്വന്തമാകുക. അതേസമയം പോര്‍ട്ട് എലിസബത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരവും സെഞ്ച്വറി നേടിയ ഏക താരവുമായി രോഹിത് ശര്‍മ്മ. കോലിയെയാണ് രോഹിത് ശര്‍മ്മ പിന്നിലാക്കിയത്.
നൂറ്റിയിരുപത്തിയാറ് പന്തുകളില്‍ നിന്ന് നാല് സിക്സും 11 ഫോറും ഉള്‍പ്പടെ 115 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. 2011ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലി 92 പന്തില്‍ 87 റണ്‍സെടുത്തിരുന്നു. എന്നാല്‍ കോലി തകര്‍ത്തടിച്ചിട്ടും മഴനിയമം പ്രകാരം ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!