മൂന്നില്‍ മൂന്ന്; ഡലായ്ക്ക് മുന്നില്‍ നാണംകെട്ട് രോഹിത് ശര്‍മ്മ

By Web DeskFirst Published Feb 24, 2018, 9:46 PM IST
Highlights

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് നാണക്കേട്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പേസര്‍ ജൂനിയര്‍ ഡലായുടെ പന്തിലാണ് രോഹിത് പുറത്തായത്. ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ കഗിസോ റബാഡയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ രോഹിത് ടി20യില്‍ ഡലായ്ക്ക് മുന്നില്‍ വീഴ്ച്ച ആവര്‍ത്തിക്കുകയായിരുന്നു.

ടി20യില്‍ ഇന്ത്യയ്ക്കെതിരായ പരമ്പരയിലാണ് ഡലാ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ ഒമ്പത് പന്തില്‍ 21 റണ്‍സെടുത്ത ഹിറ്റ്മാന്‍ ഡലായുടെ പന്തില്‍ ക്ലാസന്‍റെ കൈകളിലവസാനിച്ചു. രണ്ടാം ടി20യില്‍ അക്കൗണ്ട് തുറക്കും മുമ്പ് എല്‍ബിഡബ്ലുവില്‍ രോഹിത് ഗോള്‍ഡണ്‍ ഡക്കായി. മൂന്നാം മത്സരത്തിലാവട്ടെ എട്ട് പന്തില്‍ 11 റണ്‍സെടുത്ത് രോഹിത് എല്‍ബിഡബ്ലുവില്‍ പുറത്തായതോടെ ഡലായ്ക്ക് അരങ്ങേറ്റം ഗംഭീരമായി. 
 

click me!