ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്‌സിനോട് സമനില വഴങ്ങി. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ബ്രൈറ്റൺ പരാജയപ്പെടുത്തി. സ്പാനിഷ് ലാ ലിഗയിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ റയൽ മാഡ്രിഡ് സെവിയ്യയെ തകർത്തു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈഡിന് വീണ്ടും സമനില. ലീഡ്‌സിനെതിരെ ആദ്യം ലീഡെടുത്തിട്ടും യുണൈറ്റഡ് സമനില വഴങ്ങി. 35- മിനിറ്റില്‍ ബ്രയാന്‍ എംബ്യൂമോ യുണൈറ്റഡിനായി ഗോള്‍ നേടി. ഇടവേളയ്ക്ക് ശേഷം ഉടന്‍ തന്നെ ലീഡ്‌സ് ഒപ്പമെത്തി.51- മിനിറ്റില്‍ ഡൊമിനിക് കാല്‍വര്‍ട്ടിന്റെ ഗോള്‍ പിറന്നു. പിന്നാലെ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ യുണൈറ്റഡിനായെങ്കിലും ഒന്നും ഗോളായില്ല. 7 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റ് മാത്രം നേടാനായ യുണൈറ്റഡ് നിലവില്‍ 13- സ്ഥാനത്താണ്. ലീഡ്‌സ് ആകട്ടെ ഏഴാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത 5 ഗോളിന് തകര്‍ത്ത് ബ്രൈറ്റണ്‍. മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകളാണ് ബ്രൈറ്റണ്‍ നേടിയത്. നാലാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ബ്രൈറ്റണ്‍ മുന്നിലെത്തി. പിന്നാലെ ഏഴാം മിനിറ്റില്‍ മത്സരത്തിലെ അല്‍ഭുത ഗോള്‍ പിറന്നു. 51 മീറ്റര്‍ അകലെ നിന്ന് ഡീഗോ ഗോമസിന്റെ ലോങ് റേഞ്ചര്‍ ലയിലെത്തി. പ്രീമിയിര്‍ ലീഗില്‍ ഇത്ര ദൂരത്ത് നിന്ന് നേടുന്ന അപൂര്‍വം ഗോളുകളില്ലൊന്നായി ഇത്. ിന്നാലെ പത്താം മിനിറ്റില്‍ യാസിന്‍ അയാരിയും 49-ാം മിനിറ്റില്‍ കോസ്റ്റുലാസും 84- മിനിറ്റില്‍ ജാക്ക് ഹിന്‍ഷല്‍വുഡും ഗോളുകള്‍ നേടി. സീസണില്‍ എട്ടാം തവണയാണ് ക്ലീന്‍ ഷീറ്റോടെ ബ്രൈറ്റണ്‍ മത്സരം അവസാനിപ്പിക്കുന്നത്. 16 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്രൈറ്റണ്‍.

റയല്‍ മാഡ്രിഡിന് ജയം

സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ 4-1നായിരുന്നു റയലിന്റെ ജയം. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവിലാണ് റയലിന്റെ തകര്‍പ്പന്‍ ജയം. അര്‍ദ ഗുലര്‍, യാന്‍ ഡിയോമാണ്ടെ എന്നിവരും റയലിനായി വലകുലുക്കി. മാനു ബ്യൂണോയിലൂടെയാണ് സെവിയ്യ ഒരു ഗോള്‍ മടക്കിയത്. ജയത്തോടെ ലീഗ് പോയിന്റ് പട്ടികയില്‍ റയല്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

YouTube video player