
മുംബൈ: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ദക്ഷിണാഫ്രിക്കൻ പര്യനടത്തിനുശേഷം തിരിച്ചെത്തുന്ന ടീമിൽ വിരാട് കോഹ്ലി, എം.എസ്. ധോണി, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്കു വിശ്രമം നൽകിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർക്കു പകരക്കാരായി ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദർ, വിജയ് ശങ്കർ, മുഹമ്മദ് സിറാജ്, റിഷഭ് പന്ത് എന്നിവർ ടീമിലെത്തി.
ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ രോഹിതാണ് ടീമിനെ നയിച്ചത്. ശിഖർ ധവാനാണ് പര്യടനത്തിൽ ടീമിന്റെ ഉപനായകൻ.
ശ്രീലങ്കയും ബംഗ്ലാദേശുമാണ് പരന്പരയിലെ മറ്റ് ടീമുകൾ. മാർച്ച് ആറു മുതൽ 18 വരെയാണ് മത്സരം. ഈ പരന്പരയ്ക്കു ശേഷം ഇന്ത്യൻ താരങ്ങൾക്ക് ഐപിഎലിന്റെ തിരക്കുകളാണ്. ഐപിഎലിനുശേഷം ജൂണ്‍ അവസാനത്തോടെ ടീം ഇംഗ്ലണ്ടിലേക്കു തിരിക്കും. ജൂലൈ മുതൽ സെപ്റ്റംബർ വരെ നീളുന്ന മത്സരങ്ങളാണ് ഇംഗ്ലണ്ടിൽ ഇന്ത്യക്കുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!