സെഞ്ചുറിക്കൊപ്പം അനവധി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍

Web Desk |  
Published : Jul 09, 2018, 02:26 PM ISTUpdated : Oct 02, 2018, 06:50 AM IST
സെഞ്ചുറിക്കൊപ്പം അനവധി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍

Synopsis

സെഞ്ചുറിക്കൊപ്പം റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍

ദില്ലി:  ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള ട്വന്റി 20 മല്‍സരത്തില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ. 199 എന്ന സ്കോര്‍ പിന്തുടരുന്നതില്‍ നിര്‍ണായകമായത് രോഹിത് ശര്‍മയുടെ പ്രകടനമായിരുന്നു. പതിനൊന്ന് ബൗണ്ടറികളും അതിഗംഭീരമായി അഞ്ച് സിക്സുകളുമാണ് മല്‍സരത്തില്‍ രോഹിത് ശര്‍മ അടിച്ച് കൂട്ടിയത്. 

ട്വന്‍റി 20 മല്‍സരത്തില്‍ തന്റെ മൂന്നാമത്തെ സെഞ്ചുറിയാണ് രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യമായി ഈ നേട്ടം കരസ്ഥമാക്കുന്ന ഇന്ത്യന്‍ കളിക്കാരനാണ് രോഹിത് ശര്‍മ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്വന്റി 20 മല്‍സരങ്ങളില്‍ നിന്ന് 2000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഇന്നലെ രോഹിത് ശര്‍മ സ്വന്തമാക്കി.

ട്വന്റി 20 മല്‍സരങ്ങളില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ഏഷ്യക്കാരനായി രോഹിത് ശര്‍മ. ഇരുപത്തൊന്ന് സെഞ്ചുറികളുമായി ക്രിസ് ഗെയിലാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്. ഏകദിനം, ടെസ്റ്റ്, ട്വന്റി 20 ടൂര്‍ണമെന്റില്‍ സെഞ്ചുറി സ്വന്തമാക്കുന്ന ബാറ്റ്സ്മാന്‍ കൂടിയാണ് രോഹിത് ശര്‍മ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സമയത്തിന്റെ പ്രശ്‌നമാണ്, എല്ലാം ശരിയാകും'; റിയാന്‍ പരാഗിനെ പിന്തുണച്ച് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ്
മുംബൈ ഇന്ത്യന്‍സിന് ആശ്വാസം; പരിക്കില്‍ നിന്ന് മുക്തനായി ഹിറ്റ്മാന്‍ മടങ്ങിവരുന്നു; ഗുജറാത്തിനെതിരെ രോഹിത് കളിച്ചേക്കും