ക്രിക്കറ്റിലെ ഇരട്ടചങ്കന്‍; റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ്മ

Published : Dec 13, 2017, 03:19 PM ISTUpdated : Oct 04, 2018, 05:35 PM IST
ക്രിക്കറ്റിലെ ഇരട്ടചങ്കന്‍; റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ്മ

Synopsis

മൊഹാലി: ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇതിഹാസമെന്ന് പേര് രേഖപ്പെടുത്തി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ആദ്യ താരമായി രോഹിത്. നായകനായിരിക്കെ ഇരട്ട സെഞ്ചുറി നേടിയ ആദ്യ താരമെന്ന നേട്ടവും രോഹിത് അടിച്ചെടുത്തു. കരിയറിലെ മൂന്ന് ഇരട്ട സെഞ്ചുറികളില്‍ രണ്ടെണ്ണം ശ്രീലങ്കക്കെതിരായിരുന്നു. സെവാഗിന് ശേഷം ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ നായകനുമായി രോഹിത്. 

ഓസീസിനെതിരെ 2013ല്‍ നേടിയ 209 റണ്‍സും 2014ല്‍ ശ്രീലങ്കക്കെതിരെ കുറിച്ച 264 റണ്‍സുമാണ് രോഹിതിന്‍റെ മുന്‍ ഇരട്ട സെഞ്ചുറികള്‍. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ശ്രീലങ്കക്കെതിരായി ഈഡന്‍ ഗാര്‍ഡനില്‍ നേടിയ 264 റണ്‍സ്‍. ഏകദിനത്തില്‍ 150 റണ്‍സ് സ്കോര്‍ചെയ്ത ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ അഞ്ച് താരങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഇരട്ട സെഞ്ചുറി നേടാനായിട്ടുള്ളത്. മൊഹാലിയില്‍ പുറത്താകാതെ 153 പന്തില്‍ നിന്ന് 208 റണ്‍സ് രോഹിത് അടിച്ചെടുത്തു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒന്നും എളുപ്പമായിരുന്നില്ല, കാര്യവട്ടത്ത് ഉദിച്ചുയർന്ന് സ്‌മൃതി; പതിനായിരത്തിന്റെ പകിട്ട്
കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്