വില്ലന്‍ മാത്യൂസ്; രോഹിത് ശര്‍മ്മക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

Published : Dec 20, 2017, 08:03 PM ISTUpdated : Oct 05, 2018, 02:35 AM IST
വില്ലന്‍ മാത്യൂസ്; രോഹിത് ശര്‍മ്മക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

Synopsis

കട്ടക്ക്: ബൗളര്‍മാരുടെ പേടിസ്വപ്നമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. ഹിറ്റ്മാന്‍ എന്ന വിശേഷണം ശരിവെച്ച് ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികള്‍ നേടിയ ഏക താരം. എന്നാല്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ച് ശീലിച്ച രോഹിത് ഏറെ ഭയപ്പെടുന്നത് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസിനെ. 2010ന് ശേഷം പത്ത് തവണയാണ് രോഹിത് ശ്രീലങ്കന്‍ മീഡിയം പേസര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. 

ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിലും രോഹിതിനെ പുറത്താക്കിയത് മാത്യൂസാണ്. 13 പന്തില്‍ 17 റണ്‍സെടുത്ത രോഹിത് 4.6 ഓവറില്‍ മാത്യൂസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എല്ലാ ഫോര്‍മാറ്റുകളിലുമായി ഈ കാലയളവില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍റെ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍  മാത്യൂസാണ്. വിരാട് കോലിയെ എട്ട് തവണ വീതം പുറത്താക്കിയ ഗ്രയാം സ്വാനും ആന്‍ഡേഴ്സണുമാണ് തൊട്ടുപിന്നില്‍. ഇതോടെ ലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡ് ഹിറ്റ്മാന്‍റെ പേരിലായി.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ബൗളര്‍ ആരെന്ന് ശ്രദ്ധിക്കാറില്ല'; തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി വൈഭവ് സൂര്യവന്‍ഷി
സഞ്ജു ഇറങ്ങുന്നു, ആദ്യജയം കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ