ഇതിഹാസതാരം റൊണാള്‍ഡിഞ്ഞോ ബാഴ്‌സയില്‍ തിരിച്ചെത്തുന്നു

By Web DeskFirst Published Feb 4, 2017, 4:17 AM IST
Highlights

ഫിഫ ലോകകപ്പും കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും ലാലിഗയും അടക്കം നിരവധി കിരീടങ്ങള്‍ ആ നീളന്‍ കാലുകള്‍ വലയിലാക്കി. 1999 മുതല്‍ 2013വരെ മഞ്ഞക്കുപ്പായത്തില്‍ റൊണാള്‍ഡീഞ്ഞോ ലോകഫുട്‌ബോളിന്റെ സൗന്ദര്യമായി തുടര്‍ന്നു. അതിനിടെ ലോക ഫുട്‌ബോളര്‍ പദവിയും കാവ്യനീതിപോലെ റൊണാള്‍ഡീഞ്ഞോയെ തേടിയെത്തി. 

ബ്രസീല്‍ ജെഴ്‌സിയിലെന്നപോലെ ബാഴ്‌സയിലും റോണോയുടെ സേവനം അതിപ്രധാനമായിരുന്നു.രണ്ട് തവണവീതം ലാലിഗയും സൂപ്പ്ര്‍കപ്പും ക്ലബിന് നേടിക്കൊടുക്കാന്‍ റൊണാള്‍ഢീഞ്ഞോയ്ക്ക് കഴിഞ്ഞു. 2008ല്‍ ബാഴ്‌സയില്‍ നിന്ന്  മിലാനിലേക്ക് ചേക്കേറിയെങ്കിലും ബാവ്‌സയുടെ സ്വപന ടീമില്‍ ഒരു സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു റൊണാള്‍ഡീഞ്ഞോ. ഇന്നിപ്പോള്‍ ബാഴ്‌സയിലേക്ക് റോണോ മടങ്ങിയെത്തുകയാണ്. തന്റെ പ്രിയ ടീമിന്റെ ബ്രാന്‍ര് അമ്പാസിഡറായാണ് ആ മടങ്ങി വരവ്. 

ടീമിന്റെ ആഗോള പ്രചാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റൊണാള്‍ഡീഞ്ഞോയെ ബ്രാന്‍ഡ് അമ്പാഡിഡറാക്കുന്നത്. ട്വിറ്ററിലൂടെയാണ് ബാഴ്‌സ വിവരം കായിക പ്രേമികളെ അറിയിച്ചത്.ടീമിന്റെ പര്യടനങ്ങളിലും ട്രയിനിംഗ് സെഷനുകളിലും പ്രചാരണ പരിപാടികളിലുമൊക്കെ ഇനി റോണോ ഉണ്ടാകും.വിരമിച്ചിട്ടും തന്നെ ആരാധിക്കുന്നവരില്‍ കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ബാഴ്‌സയിലെ പുതിയ ഉത്തരവാദിത്വം.
 

click me!