ജര്‍മ്മനിക്ക് ആശങ്ക; മാനുവല്‍ നോയര്‍ കളിച്ചേക്കില്ല

Web Desk |  
Published : May 10, 2018, 06:29 PM ISTUpdated : Jun 29, 2018, 04:22 PM IST
ജര്‍മ്മനിക്ക് ആശങ്ക; മാനുവല്‍ നോയര്‍ കളിച്ചേക്കില്ല

Synopsis

ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ട തിയ്യതി അടുത്തിരിക്കേ ജര്‍മ്മനിക്ക് തിരിച്ചടി

ബര്‍ലിന്‍: ലോകകപ്പിനൊരുങ്ങുന്ന നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനിക്ക് ആശങ്ക. പരുക്കേറ്റ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ ലോകകപ്പില്‍ കളിച്ചേക്കില്ല. സീസണില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ ശേഷിച്ച മത്സരങ്ങളില്‍ നോയര്‍ക്ക് കളിക്കാനാവില്ലെന്ന് കോച്ച് യുപ്  ഹെയ്ന്‍കസ് പറഞ്ഞു. 32കാരനായ നോയര്‍ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് പരുക്കേറ്റത്. 

ഈ മാസം അവസാനം നടക്കുന്ന ജര്‍മ്മന്‍ ടീമിന്‍റെ പരിശീലന ക്യാമ്പില്‍ നോയറുടെ ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും ദേശീയ ടീം കോച്ച് ജോക്വിം ലോ അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനി കിരീടം നേടുന്നതില്‍ നോയര്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ജൂണ്‍ 17ന് മെക്സിക്കോയ്ക്ക് എതിരെയാണ് ലോകകപ്പില്‍ ജര്‍മ്മനിയുടെ ആദ്യ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇഷാന്‍ കിഷന്‍ വന്നു, സഞ്ജു സാംസണ്‍ പുറത്ത്; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു, ക്ലാസന്‍ ഒന്നാമത്
ക്ലാസനും കിഷനും അര്‍ധ സെഞ്ചുറി; പഞ്ചാബ് കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍