സുധീറിന് ഒടുവില്‍ മൊഹാലി സ്റ്റേഡിയത്തില്‍ പ്രവേശനം കിട്ടി

By Web DeskFirst Published Nov 27, 2016, 11:56 AM IST
Highlights

മൊഹാലി:  ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് കാണാനായി മൊഹാലിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സൂപ്പര്‍ഫാന്‍ സുധീറിനെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നിന്നും പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മൊഹാലി ടെസ്റ്റിന്‍റെ രണ്ടാം ദിനം തെറ്റ് തിരുത്തി സുധീറിനെ പിസിബി സ്റ്റേഡിയത്തില്‍ കയറ്റി. ദേഹത്ത് ത്രിവര്‍ണ്ണ പതാകയുടെ ചായം പൂശിയതിനാലാണ് സുധീറിനെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നത്.

ദേശീയ പതാകയെ അപമാനിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുധീറിനെ തടഞ്ഞതെന്നാണ് പിസിഎ നേരത്തെ വ്യക്തമാക്കിയത്. ഫ്ലാഗ് കോഡ് 2002, പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു ദ നാഷണല്‍ ഫ്ലാഗ് ആക്ട് 1971 എന്നിവ പാലിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് അസോസിയേഷന്‍റെ വിശദീകരണം. നിയമം നടപ്പിലാക്കണമെന്ന് പൊലീസിന്‍റെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നതായും പിസിഎ സെക്രട്ടറി ജിഎസ് വാലി പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് സുധീരിനെ പുറത്താക്കിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇന്ത്യയുടെ മത്സരം കാണുന്നത് വിലക്കിയതിന്‍റെ ഞെട്ടലിലായിരുന്നു സുധീര്‍. തനിക്കൊരിക്കലും ഇത്തരത്തിലൊരു അനുഭവമുണ്ടായിട്ടില്ലെന്നും വിവരം ഇന്ത്യന്‍ ടീമിന്‍റെ അധികൃതരെ അറിയിച്ചതായും സുധീര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ടീം അധികൃതരുടെ ഇടപെ ഇന്ത്യ കളിക്കുന്ന മത്സരങ്ങളില്‍ സുധീറിന് പ്രവേശനത്തിനുള്ള ടിക്കറ്റ് കൊടുക്കുന്നത് ബിസിസിഐ നേരിട്ടാണ്.

 

click me!