
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി തെന്നിന്ത്യന്‍ സിനിമയുടെ താരപ്പകിട്ട്. ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും അടക്കമുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഓഹരി ഉടമകളെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവതരിപ്പിച്ചു. തെലുങ്ക് സിനിയമിലെ സൂപ്പര്‍ സ്റ്റാറുകളായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവവസായി നിമ്മഗഡ്ഡ പ്രസാദ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പങ്കാളികളായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവതരിപ്പിച്ചത്.
പുതിയ പങ്കാളികളുടെ സഹായത്തോടെ ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ മികച്ച ടീമിനെ അണിനിരത്തുമെന്ന് സച്ചിന്‍ പറഞ്ഞു. രാവിലെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സച്ചിനും സഹ ഉടമകളും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ഫുട്ബോള്‍ വളര്‍ച്ചയ്‌ക്ക് സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് സച്ചിന്‍.
കേരളത്തിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ സമ്മതം അറിയിച്ചുവെന്ന് മുഖ്യമന്ത്രി. കായികമന്ത്രി ഇപിജയരാജന്‍ സച്ചിന് സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!