
മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ കളിക്കുന്ന കാര്യം സംശയത്തില്‍. തോളിനേറ്റ പരിക്ക് ഭേദമാകാന്‍ നാല് മാസമെങ്കിലും വേണ്ടിവരുമെന്ന് താരം ഒരു കായിക വെബ്സൈറ്റിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ഐപിഎല്ലിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ഡിസംബര്‍ ആറിനാണ് ഓസ്‌ട്രേലയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
കഴിഞ്ഞ മാസം തോളിന് ശസ്ത്രക്രിയക്ക് വിധേയനായ താരം ഇപ്പോള്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആരോഗ്യം വീണ്ടെടുത്തുവരികയാണ്. സാഹയുടെ അഭാവത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. എന്നാല്‍ ഇരുവര്‍ക്കും പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാനായിട്ടില്ല. അതിനാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായ സാഹയ്ക്ക് ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കളിക്കാന്‍ കഴിയാതെ വന്നാല്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!