സൈന നെഹ്‌വാള്‍ വിവാഹിതയാവുന്നു; വരന്‍ പി കശ്യപ്

By Web TeamFirst Published Sep 26, 2018, 12:40 PM IST
Highlights

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാള്‍ വിവാഹിതയാകുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായ പി കശ്യപാണ് വരന്‍. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഡിസംബര്‍ 16നായിരിക്കും ഇരുവരുടെ വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാള്‍ വിവാഹിതയാകുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായ പി കശ്യപാണ് വരന്‍. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഡിസംബര്‍ 16നായിരിക്കും ഇരുവരുടെ വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹത്തിനുശേഷം ഡിസംബര്‍ 21ന് വിപുലമായ വിവാഹസല്‍ക്കാരം നടക്കും. സൈനയും കശ്യപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറേക്കാലമായി പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. സൈന അടുത്ത സുഹൃത്തും ബാഡ്മിന്റണിലെ പരിശീലന പങ്കാളിയാണെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കശ്യപ് ഇതുവരെ മറുപടി നല്‍കിരുന്നത്.

ഒളിംപിക്സില്‍ വെങ്കല മെഡലും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയിട്ടുള്ള 28കാരിയായ സൈന മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ് 32കാരനായ കശ്യപ്. 2005 മുതല്‍ ഇരുവരും ഹൈദരാബാദിലെ പി ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലാണ് ഒരുമിച്ച് പരിശീലനം നടത്തുന്നത്. ഇടക്കാലത്ത് സൈന ഗോപീചന്ദ് അക്കാദമി വിട്ടിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി.

click me!