
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‍വാളിന്‍റെ പിതാവിന് പ്രവേശനം നല്‍കാത്ത നടപടി തിരുത്തി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ഗെയിംസ് വില്ലേജില്‍ സൈനയുടെ പിതാവിന് പ്രവേശിക്കാം. ഇക്കാര്യം അസോസിയേഷന്‍ സൈനയെ അറിയിച്ചു. സൈനയുടെ പിതാവ് ഹര്‍വീര്‍ സിംഗിന് കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ രൂക്ഷമായ ഭാഷയില്‍ താരം പ്രതികരിച്ചിരുന്നു. പ്രവേശനം ലഭിക്കുന്നതോടെ ഹര്‍വീറിന് സൈനയുടെ പ്രകടനം കാണാം.
ഓസ്‌ട്രേലിയലിലെ ഗോള്‍ഡ് കോസ്റ്റിലാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് നടക്കുന്നത്. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 'എക്‌സ്ട്രാ ഒഫിഷ്യല്‍' വിഭാഗത്തിലാണ് സൈനയുടെ പിതാവ് ഹര്‍വീര്‍ സിങ് നെഹ്‌വാളിന്റെ പേര് കായിക മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ വച്ച് സൈനയുടെ പിതാവിന് പ്രവേശനം നിഷേധിക്കുകയായിരുന്നു. നാളെ തുടങ്ങുന്ന ഗെയിംസ് ഏപ്രില്‍ 15നാണ് അവസാനിക്കുക.
ഗെയിംസ് വില്ലേജില്‍ തന്റെ പിതാവിനുണ്ടായ അപമാനത്തില്‍ പ്രകോപിതയായ താരം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പിതാവിനെ കോമണ്‍വെല്‍ത്ത് ഒഫിഷ്യലായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ എല്ലാ ചെലവുകളും വഹിക്കുന്നതു ഞാനാണ്. എന്നിട്ടും ഗെയിംസ് വില്ലേജിലെത്തിയപ്പോള്‍ പിതാവിനെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി'- സൈന പറഞ്ഞു.
മന്ത്രാലയത്തിന്റെ നടപടി കാരണം അദ്ദേഹത്തിന് എന്റെ മത്സരങ്ങള്‍ കാണാനോ ഗെയിംസ് വില്ലേജിലേക്ക് പ്രവേശിക്കുവാനോ എന്നെ കാണാനോ പോലും പറ്റില്ല. എല്ലാ മത്സരങ്ങള്‍ക്കും പിതാവ് ഒപ്പമുണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയും ലഭിക്കാറുണ്ട്. എന്തുകൊണ്ടാണ് പ്രവേശനം ലഭിക്കില്ലെന്ന കാര്യം നേരത്തെ പറയാതിരുന്നത്- സൈന ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!