കോമണ്‍വെല്‍ത്ത് ഗെയിംസ് നാളെ മുതല്‍; പ്രതീക്ഷയോടെ ഇന്ത്യ

By Web DeskFirst Published Apr 3, 2018, 8:39 PM IST
Highlights
  • ഇന്ത്യന്‍ ടീമിനെ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു നയിക്കും

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നാളെ തുടക്കമാവും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍. പ്രകൃതിരമണീയമായ ഗോള്‍ഡ് കോസ്റ്റ് നഗരത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന കലാവിരുന്നാണ് ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്.

71 രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ 19 ഇനങ്ങളിലായി മാറ്റുരയ്ക്കും. ഗോള്‍ഡ് കോസ്റ്റിലെ ഗെയിംസ് വില്ലേജില്‍ ഇന്നലെ ഇന്ത്യന്‍ പതാക ഉയര്‍ത്തി. 225 അംഗ ഇന്ത്യന്‍ ടീമിനെ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു നയിക്കും. ഇന്ത്യന്‍ വനിതാ താരങ്ങള്‍ സാരിക്ക് പകരം സ്യൂട്ട് അണിഞ്ഞ് ഉദ്ഘാടന ചടങ്ങിനെത്തുന്ന ആദ്യ ഗെയിംസാണിത്. 

2014ലെ ഗ്ലാസ്ഗോ ഗെയിംസില്‍ 15 സ്വര്‍ണമടക്കം 64 മെഡലുകളോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. 58 സ്വര്‍ണമടക്കം 174 മെഡല്‍ നേടിയ ഇംഗ്ലണ്ടായിരുന്നു ചാമ്പ്യന്‍മാര്‍. ഗെയിംസ് ഈമാസം 15ന് സമാപിക്കും.

click me!