
മുംബൈ: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗായ എന്‍ ബി എ മത്സരങ്ങള്‍ ഇന്ത്യയിലേക്ക്. അടുത്ത വര്‍ഷം രണ്ട് എന്‍ ബി എ ടീമുകള്‍ ഇന്ത്യയില്‍ കളിക്കും. ഇന്ത്യാനപേസേഴ്‌സും സാക്രമെന്റോ കിംഗ്‌സുമാണ് മുംബൈയില്‍ കളിക്കാന്‍ ഇറങ്ങുക. അടുത്തവര്‍ഷം ഒക്ടോബറിലാണ് മത്സരം. രണ്ട് മത്സരങ്ങളും മുംബൈയിലാണ് നടക്കുക.
പ്രീ സീസണിന്റെ ഭാഗമായിട്ടാണ് മത്സരം. ലോകത്തെ ഏറ്റവും ജനപ്രിയ പ്രൊഫഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗാണ് എന്‍ ബി എ. ജൂനിയര്‍ എന്‍ബിഎയെ പരിശീലന പരിപാടിക്ക് കേരളത്തില്‍ അടക്കം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രീ സീസണ്‍ മത്സരങ്ങള്‍ക്കെത്തുന്ന താരങ്ങള്‍ യുവതാരങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ആരാധകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇന്ത്യയിലെ ബാസ്‌കറ്റ്‌ബോള്‍ പ്രേമികളെഎ ന്‍ ബി എയിലേക്ക് കൂടുതല്‍ അടുപ്പിക്കുകഎന്നതാണ് പ്രീസീസണ്‍ മത്സരങ്ങളുടെ ലക്ഷ്യം.