ധോണിക്ക് പകരക്കാരനെ തേടണം; താരത്തിനെതിരേ സഞ്ജയ് മഞ്ജരേക്കര്‍

Published : Sep 30, 2018, 08:17 PM ISTUpdated : Sep 30, 2018, 08:18 PM IST
ധോണിക്ക് പകരക്കാരനെ തേടണം; താരത്തിനെതിരേ സഞ്ജയ് മഞ്ജരേക്കര്‍

Synopsis

എം.എസ്. ധോണിയില്‍നിന്ന് ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതെന്നും പഴയ പ്രതാപം താരത്തിന നഷ്ടമായെന്നും മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ധോണിക്ക് പകരം മറ്റൊരാളെ തേടേണ്ട സമയമാണിതെന്നും കമന്റേറ്റര്‍ കൂടിയായ മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ: എം.എസ്. ധോണിയില്‍നിന്ന് ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതെന്നും പഴയ പ്രതാപം താരത്തിന നഷ്ടമായെന്നും മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ധോണിക്ക് പകരം മറ്റൊരാളെ തേടേണ്ട സമയമാണിതെന്നും കമന്റേറ്റര്‍ കൂടിയായ മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാകപ്പില്‍ ധോണിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ജരേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

അദ്ദേഹം തുടര്‍ന്നു.. വിശ്വസ്തനായ വിക്കറ്റ് കീപ്പറാണ് ധോണി. ധോണിയെപ്പോലുള്ള ഒരു താരം വിരാട് കോലിക്ക് എന്തുകൊണ്ടും പിന്തുണ നല്‍കാന്‍ കഴിവുള്ളയാളാണ്. എന്നാല്‍, ബാറ്റിങ്ങില്‍ പഴയപോലെ ശോഭിക്കാനാകുന്നില്ല. ലോകത്തെ മുന്‍നിര ബൗളര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന താരം ഇപ്പോള്‍ അങ്ങിനെയല്ലെന്നത് യാഥാര്‍ഥ്യമാണ്. നിര്‍ണായക സമയങ്ങളില്‍ ബാറ്റിങ്ങിനിറങ്ങുന്ന ധോണി സമീപകാലത്ത് ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഏഷ്യാ കപ്പ് ഫൈനലില്‍ ധോണിക്കു മുന്‍പേ കേദാര്‍ ജാദവിനെയാണ് ഇറക്കേണ്ടിയിരുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമായിരുന്നു ധോണിയുടേത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി 16 മത്സരങ്ങളില്‍ നിന്നും 455 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതേ ഫോം അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ എല്ലാം തെറ്റി. മെച്ചപ്പെട്ട സ്‌െ്രെടക്ക് റേറ്റോ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമോ കാഴ്ചവെക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അസാധാരണ നടപടിയുമായി ബിസിസിഐ, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍ തോല്‍വിയില്‍ വിശദീകരണം തേടും
പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം