സഞ്ജു സാംസണ്‍ പറയുന്നു, ഇത്തവണ കേരളം തകര്‍ക്കും

By Web TeamFirst Published Nov 1, 2018, 1:03 PM IST
Highlights
  • ഏറെ പ്രതീക്ഷയോടെയാണ് രഞ്ജി ട്രോഫി പുതിയ സീസണെ കാണുന്നതെന്ന് കേരളത്തിന്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. തയ്യാറെടുപ്പുകള്‍ നന്നായിട്ട് നടന്നു. കോച്ച് ഡേവ് വാട്‌മോര്‍, ടീം മാനേജ്‌മെന്റ് ഇവരെല്ലാം ടീമിന് നല്‍കേണ്ടതിന്റെ പരമാവധി നല്‍കി.

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് രഞ്ജി ട്രോഫി പുതിയ സീസണെ കാണുന്നതെന്ന് കേരളത്തിന്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. തയ്യാറെടുപ്പുകള്‍ നന്നായിട്ട് നടന്നു. കോച്ച് ഡേവ് വാട്‌മോര്‍, ടീം മാനേജ്‌മെന്റ് ഇവരെല്ലാം ടീമിന് നല്‍കേണ്ടതിന്റെ പരമാവധി നല്‍കി. ടീമിലെ എല്ലാ താരങ്ങളും പുതിയ സീസണ് വേണ്ടി തയ്യാറാണ്. 

സഞ്ജു തുടര്‍ന്നു... ടീം ക്യാംപ് മുഴുവനും ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും നാട്ടിലാണ് ആദ്യ മത്സരം നടക്കാന്‍ പോകുന്നത്. അതുക്കൊണ്ട് വിജയത്തോടെ തന്നെ മത്സരം തുടങ്ങണമെന്നുണ്ട്. രഞ്ജി ട്രോഫി ഇത്തവണ കുറച്ച് വ്യത്യസ്തമാണ്. ലീഗ് റൗണ്ടില്‍ എട്ട് മത്സരങ്ങളാണ് നടക്കുന്നത്. നാല് മത്സരങ്ങള്‍ നാട്ടിലാണ്. അതില്‍ നാലിലും വിജയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇത്തവണ അതിനപ്പുറത്തേക്ക് കടക്കാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. 

ടീമിന്റെ അഡ്വാന്റേജ് അനുസരിച്ചാണ് വിക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്പിന്നര്‍മാരേ പിന്തുയ്ക്കുന്ന വിക്കറ്റാണ് ഒരുക്കാനാണ് സാധ്യത. നമ്മുടെ ബാറ്റ്‌സ്മാന്‍ അതിനനുസരിച്ച് തയ്യാറായിട്ടുണ്ട്. അത്യാവശ്യം സ്പിന്നര്‍മാരും ടീമിലുണ്ട്. ടീമിന്റെ പ്ലസ് പോയിന്റും അത് തന്നെയാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

click me!