ശ്രീലങ്കയ്ക്കെതിരായ സന്നാഹം നാളെ; സഞ്ജുവിന് ക്യാപ്റ്റനായി അരങ്ങേറ്റം

By Web DeskFirst Published Nov 10, 2017, 5:58 PM IST
Highlights

നാഗ്പൂര്‍: ശ്രീലങ്കന്‍ ടീമിന് ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം നാളെ. സഞ്ജു സാംസണ്‍ നയിക്കുന്ന ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെയാണ് ശ്രീലങ്ക നേരിടുന്നത്. രോഹന്‍ പ്രേം, ജലജ് സക്‌സേന, സന്ദീപ് വാര്യര്‍ എന്നീ കേരള താരങ്ങളും 12 അംഗ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമിലുണ്ട്.

ദുബായില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആവേശവുമായാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്. ദിനേശ് ചാന്ദിമല്‍ നയിക്കുന്ന ടീം 16ന് കൊല്‍ക്കത്തയില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരം എന്ന നിലയിലാകും ബോര്‍ഡ് പ്രസിഡന്‍ഡന്റ്സ് ഇലനനെതിരായ ദ്വിദിന മത്സരത്തെ സമീപിക്കുക.

എയ്ഞ്ചലോ മാത്യൂസും രംഗണ ഹെറാത്തും ടീമിലുണ്ടെങ്കിലും ശ്രീലങ്കന്‍ നിരയില്‍ കൂടുതലും യുതാരങ്ങളാണ്. ഐപിഎല്‍ കരിയറിന് തുടക്കം കുറിക്കുകയും കഴിഞ്ഞ സീസണില്‍ ജമ്മു കശ്‍മീരിനെതിരെ സെഞ്ച്വറി നേടുകയും ചെയ്ത കൊല്‍ക്കത്തയില്‍ കളിക്കുന്നത് സഞ്ജുവിന് പ്രതീക്ഷ നല്‍കും.രോഹന്‍ പ്രേം , ജലജ് സക്‌സേന, സന്ദീപ് വാര്യര്‍ എന്നീ കേരള താരങ്ങളും 12അംഗ ബോര്‍ഡ്  പ്രസിഡന്‍റ്സ് ഇലവന്‍ ടീമിലുണ്ട്.

click me!