കേരള ക്രിക്കറ്റ് ടീം വിടില്ല; വാര്‍ത്തകളോട് സഞ്ജു സാംസണ്‍ പ്രതികരിക്കുന്നു

By Web DeskFirst Published May 16, 2017, 1:57 AM IST
Highlights

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം വിടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സഞ്ജു വി സാംസണ്‍. സഞ്ജു വി സാംസണ്‍ കേരള ടീമില്‍ നിന്ന് മാറുന്നതുകൊണ്ട് റോബിന്‍ ഉത്തപ്പയെ പോലുള്ള മറുനാടന്‍ താരങ്ങളെ സ്വന്തമാക്കാന്‍ കെസിഎ ശ്രമിക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായി തള്ളുകയാണ് സഞ്ജു.

രാഹുല്‍ ദ്രാവിഡിന്റെ പ്രോത്സാഹനം കാരണമാണ് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായതെന്നും, സീസണിന് ശേഷമുള്ള ആദ്യ  അഭിമുഖത്തില്‍ സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐപിഎല്‍ പത്താം സീസണില്‍ സെഞ്ച്വറി നേടുന്ന ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആയി മാറിയത് ഡല്‍ഹി കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്തുണ കാരണമാണ്. 

കാലിനേറ്റ പരിക്ക് ഭേദമാകാന്‍ മുംബൈയില്‍ ചികിത്സ തേടുമെന്ന് പറഞ്ഞ സഞ്ജു അടുത്ത 2 മാസത്തോളം ക്രിക്കറ്റില്‍ നിന്ന് മാറി നിന്നേക്കുമെന്നും സഞ്ജു സൂചിപ്പിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റിനായി ഒരുങ്ങുന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്നും സഞ്ജു വ്യക്തമാക്കി.
 

click me!