
കൊച്ചി: ഡൽഹിക്കെതിരെ സമനില നേടാനായെങ്കിലും ടീമിന്റെ പ്രകടനത്തിൽ പൂർണ തൃപ്തിയില്ലെന്ന് സന്ദേശ് ജിങ്കൻ.ഗോൾ നേടാമായിരുന്ന നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി. കൊച്ചിയിൽ കാണികൾ നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ജിങ്കൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഡെൽഹി ഡൈനാമോസിനെതിരായ മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിൽ നിന്ന് പുറത്തെത്തിയ സന്ദേശ് ജിങ്കൻ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. സമനില നേടാനായെങ്കിലും ടീമിന്റെ പ്രകടനത്തിൽ തൃപ്തിയില്ല.
ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ആർത്തലയ്ക്കുന്ന കാണികളാണ് ടീമിന്റെ ശക്തിയെന്നും ജിങ്കൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!