
കൊച്ചി: സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഫെബ്രുവരി നാലിന് തെലങ്കാനയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. ചാമ്പ്യൻ പട്ടം നിലനിർത്തുകയെന്നതാണ് ലക്ഷ്യമെന്ന് കോച്ച് വി.പി ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പതിമൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് കഴിഞ്ഞ വർഷം കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്. അന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ കരുത്തരായ ബംഗാളിനെ കീഴടക്കി സന്തോഷ് ട്രോഫി കേരളത്തിൽ എത്തിച്ച സംഘത്തിലെ പത്ത് പേരെ നിലനിർത്തിയാണ് ക്യാമ്പ് പുരോഗമിക്കുന്നത്. ഇത്തവണ ആദ്യ റൗണ്ട് തന്നെ കേരളത്തിന് വെല്ലുവിളി നിറഞ്ഞതാണ്. കരുത്തരായ സർവ്വീസസ്, മലയാളികളുള്ള പോണ്ടിച്ചേരി, തെലങ്കാന ടീമുകളാണ് എതിരാളിക8. എങ്കിലും കിരീടം നിലനിർത്തുക തന്നെയാണ് ലക്ഷ്യമെന്ന് കോച്ച് വിപി ഷാജി പറഞ്ഞു.
മുൻ ടീമിലുണ്ടായിരുന്ന രാഹുൽ വിരാജ്, സീസൺ, ഗോൾകീപ്പർ മിഥുൻ, ജിതിൻ അടക്കമുളള താരങ്ങൾ ഇത്തവണയും ടീമിൽ ഇടം പിടിച്ചേക്കും. സീസൺ അടക്കം രണ്ട് സീനിയർ താരങ്ങൾ ഉപ്പോഴും പരിക്കിൽ നിന്ന് മുക്തരാകാത്തതാണ് കോച്ചിന് തലവേദനയാകുന്നത്.
കേരളത്തിലെ പ്രമുഖ ക്ലബ്ബുകൾക്ക് കളിക്കുന്ന രണ്ട് താരങ്ങളെ ക്യാമ്പിലേക്ക് വിട്ട് കിട്ടാത്തതും തിരിച്ചടിയായി.ഗ്രൗണ്ടുകൾ ലഭിക്കാതിരുന്നതിനാൽ പരിശീലനം നടത്തുന്നതിനും കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഇത്തവണ മുൻ ചാമ്പ്യൻ മാർക്ക് ലഭിച്ചത്. ഈ മാസം 31 ന് കൊച്ചിയിൽ നിന്നാണ് തെലങ്കാനയുമായുള്ള മത്സരത്തിനായി നെയ്‌വേലിയിലേക്ക് പുറപ്പെടുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!