
നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ ജേതാക്കൾ ആയ കേരളത്തിന് നിരാശാജനകമായ തുടക്കം. ദക്ഷിണ മേഖല റൗണ്ടിലെ ആദ്യമത്സരത്തിൽ തെലങ്കാന കേരളത്തെ ഗോൾരഹിത സമനിലയിൽ തളച്ചു.
ഇരുപകുതികളിലുമായി പത്തിലധികം അവസരം ലഭിച്ചിട്ടും കേരളത്തിന് മുതലാക്കാനായില്ല. ഫിനിഷിങ്ങിലെ പോരായ്മയാണ് കേരളത്തിന് തിരിച്ചടിയായത്. വി മിഥുന്‍, രാഹുല്‍ രാജ്, സീസണ്‍, ജിതിന്‍ ഗോപാലന്‍ തുടങ്ങിയ പ്രധാന താരങ്ങളുമായാണ് കേരളം കളത്തിലിറങ്ങിയത്.
ഇതോടെ സർവീസസിനും പുതുച്ചേരിക്കും എതിരായ മത്സരങ്ങൾ കേരളത്തിന് നിർണായകമായി. തമിഴ്നാട്ടിലെ നെയ്‌വേലിയിൽ ആണ് മത്സരം. ഗ്രൂപ്പ് ജേതാക്കൾ മാത്രമേ ഫൈനൽ റൗണ്ടിന് യോഗ്യത നേടുകയുള്ളു .
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!